1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 4, 2012

അപ്പച്ചന്‍ കണ്ണഞ്ചിറ

കേറ്ററിങ്ങില്‍ കേരള കാത്തലിക് കമ്മ്യുണിറ്റിയുടെ നേതൃത്ത്വത്തില്‍ വിശുദ്ധവാര ശുശ്രുക്ഷകള്‍ നടത്തപ്പെടുന്നു. ഫാ കാനോന്‍ ജോണും, ഫാ സിറില്‍ ഇടമനയും കാര്‍മ്മികത്വം വഹിക്കും. പെശഹാ വ്യാഴാഴ്ച ഏപ്രില്‍ 5 നു വൈകുന്നേരം 9:15 നു കെറ്ററിങ്ങി‍ലെ സെന്റ്‌ എഡ്വാര്‍ഡു പള്ളിയില്‍ വെച്ചു അപ്പം മുറിക്കല്‍ ചടങ്ങു നടത്തപ്പെടും. കുടുംബങ്ങളില്‍ തയ്യാറാക്കി കൊണ്ട് വരുന്ന അപ്പവും, പാലും തഥവസരത്തില്‍ ഫാ കാനോന്‍ ജോണ് ആശീര്‍വ്വധിച്ചു വിഭജിച്ചു വിതരണം ചെയ്യും. തുടര്‍ന്ന് പെസഹാ സന്ദേശം നല്‍കും.

ഉയിര്‍പ്പ് തിരുന്നാള്‍ ശുശ്രുക്ഷ ഏപ്രില്‍ 8 നു ഞായറാഴ്ച രാവിലെ 10 :15 മണിക്ക് കെറ്ററിംഗ് ഡേസ്ബോറോ ചര്‍ച്ചില്‍ വെച്ച് ഫാ സിറില്‍ ഇടമനയുടെ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും. തിരി വെഞ്ചിരിപ്പ്,വിശുദ്ധ ബലി, ഉയിര്‍പ്പ് ശുശ്രുക്ഷ, ഈസ്റ്റര്‍ സന്ദേശം, എന്നിവ ഉണ്ടായിരിക്കും. തുടര്‍ന്ന് പള്ളി ഹാളില്‍ ചേരുന്ന ഈസ്റ്റര്‍ ആഗോഷ സ്നേഹ കൂട്ടായ്മ്മയില്‍ കലാ പരിപാടികളും, ഗ്രാന്‍ഡ്‌ ഈസ്റ്റര്‍ ഡിന്നറും പള്ളി കമ്മിറ്റി ഒരുക്കുന്നുണ്ട്.

വിശുദ്ധ വാര ശുശ്രുക്ഷക്ളില്‍ പങ്കു ചേര്‍ന്ന്, ദൈവ കൃപ നേടുന്നതിനും, യേശുവിന്റെ അനുഗ്രഹവും സംരക്ഷണവും പ്രാപിക്കുന്നതിനും ഏവരെയും സ്നേഹ പൂര്‍വ്വം കെറ്ററിങ്ങ പള്ളി കമ്മിറ്റി ക്ഷണിക്കുന്നു. സോബിന്‍ ജോണ് 07737246150 , റോമി തോമസ്‌ 07737352292 , ബിനോയ്‌ കഞ്ഞൂക്കാരന്‍ 07877644760
പെസഹാ വ്യാഴം:സെന്റ്‌ എഡ്വാര്‍ഡ്‌ കാത്തലിക് പള്ളിയില്‍ വെച്ചും (NN157QQ ) – 9 :15 PM
ഉയിര്‍പ്പ് തിരുന്നാള്‍: ഡേസ്ബോറോ ദേവാലയം ( NN142LX ) -10 :15 AM

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.