1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 23, 2012

സാല്‍ഫോര്‍ഡ് രൂപതയിലെ സീറോ മലബാര്‍ ചാപ്ലിനായി എത്തിയിരിക്കുന്ന ഫാ.തോമസ് തൈക്കൂട്ടതിലിന് ട്രാഫോര്‍ഡ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ മാസം 27ന് ഏംസ്റ്റണ്‍ ഇംഗ്ലീഷ് മാര്‍ടയേഴ്‌സ് പള്ളിയില്‍ വൈകുന്നേരം 3.30ന് സ്വീകരണം നല്‍കുന്നു. തുടര്‍ന്ന ഫാ.തോമസിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കുന്നതാണ്. കുര്‍ബാനയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന വിലാസത്തില്‍ എത്തിച്ചേരേണ്ടതാണ്.

പള്ളിയുടെ വിലാസം

English Matryrs Church ,

5 Roseneath Road,

Urmston, Manchester.

M41 5AX

തുടര്‍ന്ന് എല്ലാ മാസത്തിലെയും നാലാമത്തെ ഞായറാഴ്ച വൈകുന്നേരം 3.30ന് വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.