സ്കൊട്ട്ലണ്ടിന്റെ സ്വാത്രന്ത്രത്തെ സംബന്ധിച്ച് വിവാദങ്ങളും കോലാഹലങ്ങളും മുഴങ്ങുന്നിതിനിടയില്‍ ഹോളിറൂഡിനു അഭിപ്രായ വോട്ടെടുപ്പിനുള്ള അധികാരം നല്‍കാന്‍ സര്‍ക്കാര്‍ നീക്കം. സ്കോട്ട് സെക്രട്ടറി മൈക്കല്‍ മൂര്‍ എം.പി.മാരോട് ഇതിനെക്കുറിച്ച് സംസാരിക്കും.കൂട്ടുമന്ത്രിസഭക്ക് ഇപ്പോള്‍ തന്നെ അഭിപ്രായ വോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെടും. എന്നാല്‍ മുന്‍പ് അറിഞ്ഞത് പോലെ ഇതിനായി പതിനെട്ടു മാസത്തെ സമയം കൊടുക്കാന്‍ സാധ്യതയില്ല എന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ താക്കീതിന്റെ പുറത്താണ് ഇത്രയും പ്രശ്നങ്ങള്‍ ഊരിത്തിരിഞ്ഞത്. ബ്രിട്ടനിലുള്ള സ്കോട്ട്‌ലന്‍ഡ്കാര്‍ സാമ്പത്തികവ്യവസ്ഥിതിയെ നല്തതല്ലാത്ത രീതിയില്‍ ബാധിക്കുന്നുണ്ട്. തന്റെ അനുവാദമില്ലാതെ ബ്രിട്ടന്‍ വിട്ടു പോകാന്‍ സ്കൊട്ട്ലണ്ടുകാരെ അനുവദിക്കില്ലെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്കോട്ട് സ്വാതന്ത്രത്തെക്കുറിച്ച് താനും പ്രധാനമന്ത്രിയും ചര്‍ച്ച നടത്തിയതായി ചാന്‍സലര്‍ ജോര്‍ജ് ഒസ്ബെന്‍ അറിയിച്ചു.
ഈ അനിശ്ചിതാവസ്ഥയെ എത്രയും പെട്ടെന്ന് പരിഹരിക്കാന്‍ തങ്ങള്‍ക്കു ആവും വിധത്തില്‍ പരിശ്രമിക്കും എന്ന് അദ്ദേഹം ഉറപ്പു നല്‍കി. എസ .എന്‍.പി. ലീഡര്‍ അലെക്സ് സാല്‍മണ്ടും പ്രധാനമന്ത്രിയും ആയുള്ള പ്രശ്നങ്ങള്‍ നടന്നു കൊണ്ടിരിക്കയാണ്. നിയമപരമായി പടിഞ്ഞാറന്‍ മന്ത്രിയുടെ അറിവോ സമ്മതമോ ഇല്ലാതെ അഭിപ്രായ വോട്ടെടുപ്പ് നടത്തുവാന്‍ കഴിയുകയില്ല. ഈ നിയമത്തെ കൂട്ട് പിടിച്ചിട്ടാണ് കാമറൂണ്‍ ,സാല്‍മണ്ടിന്റെ പദ്ധതികള്‍ പൊളിക്കുവാന്‍ ശ്രമിക്കുന്നത്.
2014ലാണ് വിഖ്യാതമായ ബനോക്ക് ബേന്‍ യുദ്ധത്തിന്റെ 700 ആം വാര്‍ഷികം. ബ്രിട്ടനെതിരെ സ്കോട്ട്ലണ്ട് നേടിയ പ്രശസ്തമായ വിജയമായിരുന്നു ഈ യുദ്ധം. ഇതേ സമയത്താണ് അഭിപ്രായ വോട്ടെടുപ്പിന് പറ്റിയ സമയം എന്ന് സാല്‍മണ്ടിന്നു നല്ല വണ്ണം അറിയാം. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇതിനെല്ലാം പരിഹാരം ഉണ്ടാകും എന്ന് എല്ലാവരും പ്രതീക്ഷിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല