വാല്‍സാല്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ വലിയ ആഴ്ച ശുശ്രൂഷകള്‍ സംഘടിപ്പിക്കുന്നു.
വിശുദ്ധ കുര്‍ബാനയും പെസഹാ വ്യാഴാഴ്ച ശ്രൂഷകളും നാളെ വൈകിട്ട് അഞ്ചരയ്ക്ക് സെന്റ് പീറ്റേഴ്സ് ഹാളില്‍ നടക്കും .(St Peter’s Hall, Hall Street, WS2 8JU )
ദുഃഖവെള്ളിയാഴ്ച പള്ളി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാല്‍വെന്‍ ഹില്‍സിലേക്ക് പോകാന്‍ പ്രത്യേക കോച്ച് ക്രമീകരിച്ചിട്ടുണ്ട്.സെന്റ് പാട്രിക്സ് പള്ളിയില്‍ നിന്നും രാവിലെ എട്ടരയ്ക്ക് കോച്ച് പുറപ്പെടും.അന്നേദിവസം വൈകിട്ട് ആറു മണിക്ക് സെന്റ് പാട്രിക്സ് പള്ളിയില്‍ പതിവുപോലെ കുരിശിന്റെ വഴി ഉണ്ടായിരിക്കും.ഈസ്റ്റര്‍ കുര്‍ബാന ഫാദര്‍ ജോമോന് തോമ്മാനയുടെ കാര്‍മികത്വത്തില്‍ ശനിയാഴ്ച (7th April 2012) രാത്രി പതിനൊന്നു മണിക്ക് സെന്റ് പാട്രിക്സ് പള്ളിയില്‍ നടക്കും.
വലിയ ആഴ്ച ശുശ്രൂഷകളില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാന്‍ വാള്സാളിലും പരിസരപ്രദേശങ്ങളിലുമുള്ളവരെ പള്ളി കമ്മിറ്റി സ്വാഗതം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല