മെയ്ഡ്‌സേറ്റോണിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ 18-ാം തിയ്യത തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. സെന്റ് ഫ്രാന്‍സിസ് പള്ളിയിലാണ് തിരുകര്‍മ്മങ്ങള്‍ നടക്കുക. 18-ാം തിയ്യതി തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 തരെ കുട്ടികള്‍ക്കായി മാത്യു ജോസഫ് നയിക്കുന്ന പേഴ്‌സണാലിറ്റി ഡവലപ്പ്‌മെന്റ് ക്ലാസ്. 4.30ന് കുമ്പസാരം, 5.30ന് വിശുദ്ധ കരര്‍ബ്ബാന. ഏപ്രില്‍ 21 പെസഹാ വ്യാഴം ദിനത്തില്‍ വൈകീട്ട് 8ന് നടക്കുന്ന ഇംഗ്ലീഷ് കുര്‍ബ്ബാനയെ തുടര്‍ന്ന് അപ്പം മുറിക്കലും പുത്തന്‍ പാനയും നടക്കും. ഏപ്രില്‍ 22 ദുഃഖ വെള്ളി ദിനത്തില്‍ വൈകുന്നേരം 5.30ന് ആരംഭിക്കുന്ന തിരുകര്‍മ്മങ്ങളില്‍ ഫാ.ബിജു കോച്ചേരിനാല്പതിന്‍ സി.എം.ഐ. കാര്‍മ്മികനായിരിക്കും.
മെയ് മാസം 13-ാം തിയ്യതി വെള്ളിയാഴ്ച വിശുദ്ധ സെബാസ്ത്യനോസിന്റെ തിരുന്നാള്‍ ആചരിക്കും. വൈകുന്നേരം 5ന് രൂപം എഴുന്നള്ളിച്ച്‌വയ്പ്പ്, കഴുത്ത് നേര്‍ച്ച, 5.30ന് ആഘോഷ പൂര്‍വ്വമായ തിരുന്നാള്‍ കുര്‍ബ്ബാന, രാത്രി 7ന് കുട്ടികളുടെ കലാപരിപാടികളും, സ്‌നേഹ വിരുന്നും നടക്കും.
എല്ലാ മാസവും രണ്ടാം വെള്ളിയാഴ്ചകളില്‍ വൈകുന്നേരം ആറിന് സെന്റ് ഫ്രാന്‍സിസ് പള്ളിയില്‍ മലയാളം കുര്‍ബ്ബാന ഉണ്ടായിരിക്കുമെന്നും, മെയ്-ജൂണ്‍ മാസങ്ങളില്‍ മെയ്ഡ്‌സ്റ്റോണിലെ എല്ലാ മലയാളി കുടുംബങ്ങളും വെഞ്ചരിപ്പിന് സൗകര്യം ഉണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോണി: 07723920248, ജെയിന്‍:07985590112.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല