സ്വന്തം ലേഖകന്‍: വീട്ടില്‍ ചിത്രീകരിച്ച നീലച്ചിത്രം യുട്യൂബില്‍ വൈറലായി, കമിതാക്കള്‍ക്ക് പഞ്ചായത്തിന്റെ വിലക്ക്. ദൃശ്യങ്ങള്‍ വൈറലാകുകയും വിലക്ക് വരുകയും ചെയ്തതോടെ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട യുവാവ് മുങ്ങി.
എന്നാല്‍, പാവപ്പെട്ട കുടുംബത്തിലെ അംഗമായ യുവതിക്ക് വീട് ഉപേക്ഷിച്ചുപോകാന്‍ പഞ്ചായത്ത് മുഖ്യന്മാര് 10 ദിവസത്തെ സമയം നല്‍കിയിട്ടുണ്ട്. ആഗ്രയിലെ നയീ കീ മണ്ഡിയിലുള്ള കമിതാക്കള്‍ പ്രണയാവേശത്തില് ചിത്രീകരിച്ച സ്വന്തം നീലച്ചിത്രം വൈറലാകുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകൂട്ടം ഇരുവര്‍ക്കും ഊരുവിലക്ക് ഏര്‍പ്പെടുത്തി. കഴിഞ്ഞയാഴ്ച നടന്ന യോഗത്തിലാണ് പഞ്ചായത്ത് കടുത്ത തീരുമാനമെടുത്തത്. ഇവര്‍ സമൂഹത്തിനും പഞ്ചായത്തിനും ചീത്തപ്പേരുണ്ടാക്കിയെന്ന് വിലയിരുത്തിയ യോഗം ഇവരെ ഒറ്റപ്പെടുത്താനും തീരുമാനിക്കുകയായിരുന്നു.
ഇരുവരെയും പരസ്യമായി വിമര്‍ശിച്ച യോഗം വീട്ടുകാര്‍ നടത്തിയ മാപ്പപേക്ഷയൊന്നും മുഖവിലക്കെടുത്തില്ല. എന്നാല്‍, കമിതാക്കളല്ല വീഡിയോ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തതെന്നാണ് പോലീസിന് ലഭിച്ച വിവരം. യുവതിയുടെ മൂത്ത സഹോദരിയുടെ മുന്‍ കാമുകനാണ് ഇതിനു പിന്നിലെന്ന് ഇവര്‍ പോലീസിനെ അറിയിച്ചതായാണ് സൂചന. എന്നാല്‍, പരാതി ലഭിക്കാതെ ഇതേക്കുറിച്ച് അന്വേഷിക്കാനാവില്ലെന്ന നിലപാടിലാണ് പോലീസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല