ഭീകരവാദം അടക്കമുള്ള തീവ്രവാദപരമായ നിലപാടുകാരെ മെരുക്കാന്‍ ഹോം ഓഫീസ് കര്‍ശന നടപടികള്‍ ആവിഷ്‌കരിക്കുന്നു. ഇംഗ്ലീഷ് പഠിക്കാതെ കുടിയേറ്റക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കുന്നവര്‍ക്ക് പിഴ അടക്കമുള്ള നടപടികള്‍ക്കാണ് നീക്കം. വിസക്ക് അപേക്ഷിക്കുന്നവര്‍ ബ്രിട്ടീഷ് മൂല്യങ്ങളെ ബഹുമാനിക്കണമെന്നും നിബന്ധനയുണ്ട്.
തീവ്രവാദത്തോട് ചായ്‌വുള്ള വ്യക്തികള്‍ മേലുദ്യോഗസ്ഥരുടെ നിരീക്ഷണത്തിലല്ലാതെ കുട്ടികളോടൊപ്പം പ്രവര്‍ത്തിക്കുന്നതും നിയന്ത്രിക്കുമെന്ന് സണ്‍ഡേ ടെലിഗ്രാഫ് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പുതിയ നീക്കം മുസ്ലീം തീവ്രവാദത്തെ മാത്രം ലക്ഷ്യമിട്ടല്ലെന്നാണ് ഹോം ഓഫീസിന്റെ നിലപാടെന്നാണ് സൂചന.
ബ്രിട്ടീഷ് ജനാധിപത്യത്തിന്റെ മൂല്യങ്ങളെ ബഹുമാനിക്കണം എന്നത് നേരത്തെ ഒരു കര്‍ശന വ്യവസ്ഥ ആയിരുന്നില്ലെന്ന് ഹോം ഓഫീസ് വിശദീകരിക്കുന്നു. എന്നാല്‍ ഈ അയഞ്ഞ നിലപാട് ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവര്‍ക്ക് ആക്രമണ മാര്‍ഗത്തിലേക്ക് തിരിയാനുള്ള പഴുത് നല്‍കി.
ഈ സാഹചര്യത്തിലാണ് ബ്രിട്ടനിലെ എല്ലാ കുടിയേറ്റ സമൂഹങ്ങളുടേയും പിന്തുണയോടെ എല്ലാ വിധത്തിലുമുള്ള തീവ്രവാദ നിലപാടുകള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുന്നതെന്ന് സണ്‍ഡേ ടെലിഗ്രാഫ് വെളിപ്പെടുത്തുന്നു.
ഹോം ഓഫീസിന്റെ നയം മാറ്റത്തെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ചെങ്കിലും ബ്രിട്ടനിലെ വര്‍ധിച്ചു വരുന്ന തീവ്രവാദ നിലപാടുകള്‍ ഭീകരര്‍ അവര്‍ക്ക് അനുയോജ്യമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ഫോറിന്‍ സെക്രട്ടറി ഫിലിപ് ഹാമ്മണ്ട് അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല