1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2012

ലണ്ടന്‍: ബ്രട്ടീഷ് ഹോം ഓഫീസ് കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ഹോട്ടല്‍ ബില്ലുകള്‍ക്കായി ചെലവഴിച്ചത് ഒരു ലക്ഷം പൗണ്ട്. 2011 നവംബറിനും 2012 ജനുവരിക്കും ഇടയില്‍ ഹോട്ടല്‍ ബില്‍ അടയ്ക്കാന്‍ മാത്രം രണ്ട് ലക്ഷത്തി തൊണ്ണൂറായിരം പൗണ്ട് ആഭ്യന്തരമന്ത്രാലയം നല്‍കി കഴിഞ്ഞു. ഗവണ്‍മെന്റ് ശക്തമായ ചെലവു ചുരുക്കല്‍ നടപടികളുമായി മുന്നോട്ട് പോകുന്നതിനിടയിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തന്നെ ധൂര്‍ത്ത് പുറത്തായിരിക്കുന്നത്.

ബെല്‍ജിയത്തിലെ നക്ഷത്രഹോട്ടലായ ഓഡ് ഹ്യൂസ് ഡി പെല്ലെര്‍ട്ടിന് 9000 പൗണ്ട് ബില്ലിനിത്തില്‍ നല്‍കിയതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.ദുബായിലെ സ്വാങ്കി അറേബ്യന്‍ ഹോട്ടല്‍ 573 പൗണ്ടും ലണ്ടനിലെ മില്ലേനിയം ബെയ്‌ലി ഹോട്ടലില്‍ 625 പൗണ്ടും കഴിഞ്ഞ ജനുവരിയില്‍ നല്‍കിയാതായും കണക്കുകള്‍ കാണിക്കുന്നു.

ഷാഡോ ട്രഷറി ചീഫ് സെക്രട്ടറി റേച്ചല്‍ റീവ്‌സിനാണ് ആഭ്യന്തര സെക്രട്ടറി തേരേസാ മേയുടെ ഓഫീസില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന ഈ കണക്കുകള്‍ ലഭിച്ചത്. ചെലവു ചുരുക്കലിന്റെ ഭാഗമായി 16,000 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ജോലി നഷ്ടപ്പെടുന്ന അവസ്ഥയ്ക്കിടയിലാണ് ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ തന്നെ വിദേശത്തും സ്വദേശത്തുമായി നക്ഷത്രഹോട്ടലുകളില്‍ താമസിച്ച് ധൂര്‍ത്തടിക്കുന്നത്. എന്നാല്‍ ഔദ്യോഗികാവശ്യങ്ങള്‍ക്കായി പോകുന്ന ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്ക് താമസ സൗകര്യം ഒരുക്കേണ്ടത് മന്ത്രാലയത്തിന്റെ ചുമതലയാണന്നും കഴിഞ്ഞ വര്‍ഷം 38 മില്യണ്‍ ചെലവുചുരുക്കലിന്റെ ഭാഗമായി ആഭ്യന്തരമന്ത്രാലയം നേടിയിട്ടുണ്ടെന്നും വിമര്‍ശിക്കുന്നവര്‍ അത് കാണാതെ പോകരുതെന്നും ആഭ്യന്തരമന്ത്രാലയത്തിന്റെ വക്താവ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.