1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 2, 2024

സ്വന്തം ലേഖകൻ: റുവാണ്ടയിലേക്ക് നാടുകടത്താൻ തീരുമാനിച്ച അനധികൃത കുടിയേറ്റക്കാരെ യുകെ ഹോം ഓഫിസ് കസ്റ്റഡിയിലെടുത്തു. ഈ ആഴ്ച രാജ്യത്തുടനീളം ഇതിനായി നിരവധി ഓപ്പേറഷൻസ് നടത്തിയിട്ടുണ്ടെന്നും വരും ആഴ്ചകളിൽ ഇതു ശക്തിപ്പെടുത്തുമെന്നും ഹോം ഓഫിസ് അറിയിച്ചു. എത്ര പേരെ കസ്റ്റഡിയിലെടുത്തെന്നോ എവിടെ നിന്നാണ് കസ്റ്റഡിയിലെടുത്തതെന്നോ അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

റുവാണ്ട സേഫ്റ്റി ബിൽ കഴിഞ്ഞയാഴ്ച പാർലെമന്‍റിൽ പാസായിരുന്നു. ജൂലൈയോടെ റുവാണ്ടയിലേക്ക് അനധികൃത കുടിയേറ്റക്കാരെ അയക്കാനുള്ള വിമാനങ്ങൾ തയ്യാറാക്കുന്നതിനുള്ള സർക്കാർ ശ്രമത്തിന് മുന്നോടിയായാണ് ഇപ്പോഴത്തെ നീക്കം. അനധികൃത കുടിയേറ്റക്കാരെ പിടികൂടുന്ന വിഡിയോ യുകെ ഹോം ഓഫിസ് പുറത്ത് വിട്ടു. നിലവിൽ പിടികൂടിയവരുടെ വിവരങ്ങൾ ഹോം ഓഫിസ് രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.

‘‘റുവാണ്ടയുമായി സഹകരിച്ചുള്ള ഞങ്ങളുടെ ഈ പ്രവർത്തനം നിയമവിരുദ്ധമായ കുടിയേറ്റമെന്ന ആഗോള വെല്ലുവിളിയെ നേരിടാനുള്ള ശ്രമമാണ്. ഇത് നടപ്പിലാക്കുന്നതിനായി പുതിയതും ശക്തവുമായ നിയമനിർമാണത്തിന് ഞങ്ങൾ അശ്രാന്തം പരിശ്രമിച്ചു. ഞങ്ങളുടെ എൻഫോഴ്‌സ്‌മെന്‍റ‌് ടീമുകൾ അനധികൃത കുടിയേറ്റരെ വേഗത്തിൽ തടങ്കലിലാക്കുന്നതിനുള്ള പദ്ധതികളുമായി മുന്നോട്ട് പോവുകയാണ്. ഇവരെ വിമാനത്തിൽ നാടുകടത്തും. ഇതൊരു സങ്കീർണ്ണമായ ജോലിയാണ്, എന്നാൽ ഈ നയം പ്രവർത്തനക്ഷമമാക്കുന്നതിലൂടെ അനധികൃത കുടിയേറ്റത്തെ നേരിടാമെന്ന് പ്രതീക്ഷിക്കുന്നു. ’’ ആഭ്യന്തര സെക്രട്ടറി ജയിംസ് ക്ലെവർലി പറഞ്ഞു: ‘

ഹോം ഓഫിസ് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നിന് മുന്നോടിയായി തടങ്കൽ ശേഷി വർധിപ്പിച്ചിട്ടുണ്ട്. ഇതിനായി 2,200 ലധികം തടങ്കൽ കേന്ദ്രങ്ങൾ സ്ഥാപിച്ചു. ക്ലെയിമുകൾ വേഗത്തിൽ പ്രോസസ്സ് ചെയ്യുന്നതിന് 200 പുതിയ കേസ് വർക്കർമാരെ പരിശീലിപ്പിച്ചു, കൂടാതെ 500 ഉന്നത പരിശീലനം ലഭിച്ച എസ്കോർട്ടുകളും തയ്യാറാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.