ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ ഭാവനഭേദകനെ കൊലപ്പെടുത്തിയെന്ന കേസില്‍ കുറ്റാരോപിതനായ വീട്ടുടമയെ കോടതി വെറുതെ വിട്ടു. തന്റെ വീടാക്രമിച്ച ഒരുപറ്റം മോഷ്ടാക്കളെ പ്രതിരോധിക്കുന്നതിനിടയില്‍ പീറ്റര്‍ ഫ്ലാനഗന്‍ (59), മോഷ്ടാക്കളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ജോണ്‍ ബെന്നെലിനെയാണ് (27) ശാസ്ത്രക്രിയ ചെയാന്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് നെഞ്ചില്‍ കുത്തി കൊലപ്പെടുത്തിയത്. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് പീറ്റര്‍ ഫ്ലാനഗനെ അറസ്റ്റു ചെയ്തു കോടതിയ്ക്ക് മുന്‍പില്‍ ഹാജരാക്കുകയായിരുന്നു.
തന്നെയും തന്റെ വീടിനെയും സംരക്ഷിക്കാന്‍ വേണ്ടിയാണ് പീറ്റര്‍ ഫ്ലാനഗനന് ഈ കൃത്യം ചെയ്യേണ്ടി വന്നതെന്ന് കേസില്‍ ഹാജരായ ചീഫ് ക്രൌണ്‍ പ്രോസിക്യൂട്ടര്‍ നസീര്‍ അഫ്സല്‍ പറഞ്ഞു. സല്‍ഫോര്‍ടിലെ പീറ്റര്‍ ഫ്ലാനഗന്റെ വീട്ടില്‍ ജൂണ്‍ 22 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അര്‍ദ്ധരാത്രി വീടിന്റെ മുകളിലെ നിലയില്‍ ശബ്ദം കേട്ടതിനെ തുടര്‍ന്നു എന്താണെന്ന് പോയി നോക്കിയപ്പോഴാണ് പീറ്ററിന് മോഷ്ടാക്കളെ അഭിമുഖീകരിക്കേണ്ടാതായ് വന്നത്, സാഹചര്യവശാല്‍ തന്റെ സുരക്ഷയ്ക്ക് വേണ്ടി ചെയേണ്ടി വന്ന കൃത്യമായിട്ടേ ഇതിനെ കാണാനാകൂ എന്നും പീറ്റര്‍ കൂട്ടിച്ചേര്‍ത്തു.
ഭാവനഭേദകരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന മറ്റു മൂന്നു പേരെയും മാഞ്ചസ്റ്റര്‍ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല