മനുഷ്യാവകാശ നിയമം ഭേദഗതി ചെയ്യണമെന്ന ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറി തെരേസ മെയ്യുടെ പ്രസ്താവന വന്‍ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്. സണ്‍ഡേ ഗ്രാഫിനു നല്‍കിയ അഭിമുഖത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ സുഖമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശകുറ്റവാളികളും, തീവ്രവാദബന്ധമുള്ളവരും തടസ്സം സൃഷ്ടിക്കുകയാണെന്നും, നിലവിലെ മനുഷ്യാവകാശ നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് ഇവര്‍ രക്ഷപ്പെടുകയാണെന്നും തെരേസ പറഞ്ഞത്.
ആഭ്യന്തരസെക്രട്ടറിയുടെ വാക്കുകള്‍ ഭരണസിരാകേന്ദ്രവും കണ്‍സര്‍വേറ്റിവ് എം. പിമാരും അതീവതാത്പര്യത്തോടുകൂടിയാണ് സ്വീകരിച്ചത്. എങ്കിലും ഈ തീരുമാനത്തിനെതിരെ ലിബറല്‍ ഡെമോക്രാറ്റുകള്‍ രംഗത്ത് വരാന്‍ സാധ്യതയേറെയാണ്. നിയമത്തില്‍ ഭേദഗതി വരുത്തിയാല്‍ പിന്നീടത് കൂട്ടുകക്ഷി ഭരണത്തെ ബാധിക്കുമെന്നും യൂറോപ്പിലാകെയുള്ള നിയമത്തിന് അത് എതിരായിരിക്കുമെന്നും പറയപ്പെടുന്നു. കഴിഞ്ഞ മാസം ബര്‍മിംങ്ഹാമില്‍ നടന്ന ലിബറല്‍ ഡെമോക്രാറ്റ് സമ്മേളനത്തില്‍ വെച്ച് ഉപപ്രധാനമന്ത്രി നിക്ക് ക്ളെഗ്ഗിന്റെ വാക്കുകള്‍ക്ക് ആവേശപൂര്‍ണ്ണമായ സ്വീകരണമാണ് ലഭിച്ചത്. മനുഷ്യാവകാശനിയമം ഇവിടെ നിലനില്‍ക്കണമെന്ന അഭിപ്രായം മാത്രമേ തനിക്കുള്ളൂ എന്നാണ് ക്ളെഗ്ഗ് പറഞ്ഞത്.
യു.കെയിലുള്ള വിദേശകുറ്റവാളികളോട് പെരുമാറുമ്പോഴുള്ള ബുദ്ധിമുട്ട് താന്‍ നേരിട്ട് കാണുന്നതാണ് അതുകൊണ്ടാണ് നിയമം ഭേദഗതി ചെയ്യുവാന്‍ മനുഷ്യാവകാശപ്രവര്‍ത്തകരുടെ സഹായം തേടിയത്. ഇവര്‍ പിന്നീട് നിക്ക് ക്ളെഗ്ഗിനും, ജസ്റിസ് സെക്രട്ടറി കെന്‍ ക്ളര്‍ക്കിനും റിപ്പോര്‍ട്ട് നല്‍കുമെന്ന്ും തെരേസ പറഞ്ഞു. ഞങ്ങള്‍ പ്രശ്നങ്ങള്‍ക്കിടയില്‍ നില്‍ക്കാന്‍ താത്പര്യപ്പെടുന്നില്ല, എന്തു ചെയ്യാമെന്നാണ് തങ്ങള്‍ ആലോചിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഏതായാലും തെരേസായുടെ പ്രസ്താവനയും രണ്ടാഴ്ചയ്ക്ക് ശേഷമുള്ള ഉപപ്രധാനമന്ത്രിയുടെ പ്രതികരണവും രാഷ്ട്രീയവൃത്തങ്ങളില്‍ ചൂടേറിയ സംവാദങ്ങള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. ഇത് പ്രധാനമന്ത്രി ജയിംസ് കാമറൂണിന്റെ നേതൃത്വത്തിന് ചില്ലറ തലവേദനയായിരിക്കില്ല സൃഷ്ടിക്കുക. ഈയാഴ്ചയില്‍ മാഞ്ചസ്ററില്‍ വെച്ച് നടക്കുന്ന പാര്‍ട്ടി സമ്മേളനത്തില്‍ വെച്ച് അദ്ദേഹം കടുത്ത എതിര്‍പ്പ് നേര്ടേണ്ടി വരുമെന്നുറപ്പാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല