സ്വന്തം ലേഖകൻ: യുകെയിൽ ഭവന രഹിതരായി അന്തിയുറങ്ങുന്നവർ മൂന്നു ലക്ഷം ആളുകളെന്നു റിപ്പോർട്ട്. ഇവരിൽ പകുതിയോളം പേർ കുട്ടികളാണ്. ഇതേ തുടർന്നു ഇവർക്ക് പാര്‍പ്പിടം ഒരുക്കുവാനുള്ള പദ്ധതിയുമായി വില്യം രാജകുമാരന്‍ രംഗത്ത് വന്നിരിക്കുകയാണ്. ‘ഹോംവാര്‍ഡ്സ്’ എന്ന് പേരിട്ടിരിക്കുന്ന അഞ്ച് വര്‍ഷത്തെ പദ്ധതിയിൽ യുകെയിലെ ആറ് സ്ഥലങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്.
പദ്ധതിയിലൂടെ ഭവനരഹിതര്‍ക്ക് പ്രാദേശിക പരിഹാരങ്ങള്‍ കണ്ടെത്തുന്നതിന് വിവിധ സംഘടനകളുടെയും വ്യക്തികളുടെയും സേവനം തേടും. പദ്ധതിയുടെ ഭാഗമായി വില്യം രാജകുമാരൻ വിവിധ സ്ഥലങ്ങൾ സന്ദര്‍ശിച്ചു തുടങ്ങി. പ്രാദേശിക തലത്തിലുള്ള സഹകരണത്തിലൂടെ ഭവനരഹിതര്‍ക്ക് സ്വന്തമായി ഒരു പാര്‍പ്പിടമെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാമെന്ന് വില്യം രാജകുമാരന്‍ പറഞ്ഞു.
കുട്ടികൾ ഉൾപ്പടെയുള്ളവർ ഭവനരഹിതരായി തുടരുന്നതിന്റെ കാരണങ്ങൾ സങ്കീർണ്ണമാണെങ്കിലും എത്രയും വേഗം പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് വില്യം രാജകുമാരൻ. കഴിഞ്ഞ വര്‍ഷം വെയില്‍സ് രാജകുമാരനായതിന് ശേഷമുള്ള വില്യമിന്റെ ആദ്യത്തെ പ്രധാന സംരംഭമാണ് ഹോംവാര്‍ഡ്സ്.
ചാൾസ് രാജാവിന്റെ മകനായ വില്യമിനെ ഭരണപരമായ കാര്യങ്ങളിൽ സഹായിക്കുന്ന റോയല്‍ ഫൗണ്ടേഷനാണ് ഹോംവാര്‍ഡ്സ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ പ്രഖ്യാപനത്തെ തുടർന്നു മികച്ച പ്രതികരണമാണ് രാജ്യ വ്യാപകമായി ഉയരുന്നത്. പദ്ധതി കൂടുതൽ സ്ഥലങ്ങളിൽ വ്യാപിപ്പിക്കണമെന്നാണ് ആവശ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല