പഴയ സാധനങ്ങള്‍ക്ക് എപ്പോഴും വന്‍വിലയാണെന്ന് ആര്‍ക്കാണ് അറിയാത്തത്. പഴയ കുപ്പികള്‍ക്കും പാത്രങ്ങള്‍ക്കും വരെ വന്‍വില ലഭിക്കുന്ന കാലമാണിത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള എത്രയെത്ര വിഗ്രഹങ്ങളും ആടയാഭരണങ്ങളും മറ്റുമാണ് വിദേശരാജ്യങ്ങളിലെ ഓഫീസുകളെയും വീടുകളെയും അലങ്കരിക്കുന്നത്. പഴമയോടുള്ള താല്‍പര്യംമൂലം പലപ്പോഴും എന്ത് കിട്ടിയാലും വാങ്ങി സൂക്ഷിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ എത്തിയിരുന്നത്.
അതുപോലെതന്നെയാണ് ബ്രിട്ടണിലെ വീടുകളുടെ കാര്യവും. 1919 പണിത വീടാണെങ്കില്‍ വന്‍വിലയാണ് ലഭിക്കാന്‍ പോകുന്നത്. എഡ്വേര്‍ഡിയന്‍, വിക്ടോറിയന്‍ കാലഘട്ടത്തിലെ വീടുകള്‍ക്കാണ് വന്‍വില ലഭിക്കുന്നത്. വീടുകള്‍ക്ക് ഇപ്പോള്‍ വലിയ വിലയില്ലാത്ത കാലമാണെങ്കിലും പഴയ വീടുകള്‍ വന്‍വിലയ്ക്ക് വാങ്ങാന്‍ ഇഷ്ടംപോലെ ആളുകള്‍ ഉണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഹാലിഫാക്സ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തിനിടയില്‍ വീടുകളുടെ വിലയില്‍ വന്‍ ഇടിവ് ഉണ്ടായപ്പോള്‍ 1919 ന് മുമ്പുള്ള വീടുകളുടെ വിലയില്‍ ഏതാണ്ട് 450 മടങ്ങ് വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി ഓരോ മാസവും 500 പൗണ്ട് വീതം കൂടിയാല്‍ മാത്രമാണ് ഇത്രയും വര്‍ദ്ധനവ് ഉണ്ടാകുന്നത്. 1986ല്‍ പഴയ വീടുകളുടെ ആവറേജ് വില 33,619 പൗണ്ട് മാത്രമായിരുന്നു. എന്നാല്‍ 2001ല്‍ ഇത് 117,990 പൗണ്ടായി ഉയര്‍ന്നു. ഇപ്പോഴത്തെ ആവറേജ് വില 188,473 പൗണ്ടാണ്.
മറ്റ് വീടുകളെ വെച്ച് നോക്കുമ്പോള്‍ ചിലവേറിയ ഒന്നാണ് പഴയ മട്ടിലുള്ള വീടുകള്‍. ഇത്തരത്തിലുള്ള വീടുകള്‍ നിര്‍മ്മിക്കുന്ന സ്ഥലങ്ങള്‍, നിര്‍മ്മാണരീതി, അലങ്കാരങ്ങള്‍ എന്നിവ മറ്റുള്ളവയില്‍നിന്ന് തികച്ചും വ്യത്യസ്തമാണെന്നാണ് നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല