1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2018

സ്വന്തം ലേഖകന്‍: ഹോണ്ടുറാസില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യം വിടണമെന്ന് ട്രംപിന്റെ ഉത്തരവ്, ആയിരക്കണക്കിന് പേരുടെ ഭാവി തുലാസില്‍. ഹോണ്ടുറാസില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കുള്ള താത്കാലിക സംരക്ഷണം അവസാനിപ്പിക്കുമെന്നും ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചു. 2020 ജനുവരി അഞ്ചിന് ടെംപററി പ്രൊട്ടക്ഷന്‍ സ്റ്റാറ്റസ് (ടിപിഎസ്) അവസാനിക്കുന്നതോടെ 57,000 പേര്‍ യുഎസ് വിടാന്‍ നിര്‍ബന്ധിതരാകും.

1999ല്‍ മിച്ച് ചുഴലിക്കൊടുങ്കാറ്റില്‍ തകര്‍ന്നടിഞ്ഞ ശേഷമാണ് ഹോണ്ടുറാസിന് ടിപിഎസ് ലഭിച്ചത്. താത്കാലികമായാണ് അഭയം നല്‍കുന്നതെങ്കിലും ഇതുവരെ കാലാവധി തീരുന്നതിനു മുന്‍പ് അഭയം നീട്ടികൊടുക്കുകയായിരുന്നു. 2020ല്‍ അഭയകാലാവധി അവസാനിക്കുന്നതോടെ കുടിയേറ്റക്കാര്‍ തിരികെ സ്വന്തം രാജ്യത്തിലേക്ക് മടങ്ങണമെന്നാണ് നിര്‍ദേശം.

ടിപിഎസ് നിര്‍ത്തലാക്കാനുള്ള തീരുമാനത്തില്‍ അഗാധമായി ഖേദിക്കുന്നതായി ഹോണ്ടുറാസ് സര്‍ക്കാര്‍ പറഞ്ഞു. 20 വര്‍ഷത്തോളം അവരുടെ കുടുംബങ്ങള്‍ യുഎസില്‍ ജീവിച്ചു. സ്വരാജ്യത്തേക്ക് മടങ്ങിവരാന്‍ അവര്‍ തീരുമാനിച്ചാല്‍ കൈകാര്യം ചെയ്യുക എളുപ്പമല്ലെന്ന് ഹോണ്ടുറാസിന്റെ യുഎസ് സ്ഥാനപതി മര്‍ലോണ്‍ തബോര പറഞ്ഞു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.