സ്വന്തം ലേഖകന്‍: തേന്‍കെണിയില്‍ കുടുങ്ങി വരുണ്‍ ഗാന്ധി, വരുണിന്റേതെന്ന് കരുതുന്ന കിടപ്പറ രംഗങ്ങള്‍ പുറത്ത്. ബിജെപി എംപി വരുണ്‍ ഗാന്ധി ഹണിട്രാപ്പില്‍ കുടുങ്ങി പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന വിവാദം കത്തിനില്‍ക്കവെയാണ് ലൈംഗിക തൊഴിലാളിക്കൊപ്പം അടുത്തിടപഴകുന്ന ദൃശ്യങ്ങള്‍ പുറത്തായത്. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ചു ബ്ലാക്ക്‌മെയ്ല്‍ ചെയ്താണു വരുണ്‍ ഗാന്ധിയില്‍ നിന്ന് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയതെന്നാണ് ആരോപണം.
ഹണിട്രാപ്പില്‍ കുടുങ്ങി വരുണ്‍ ഗാന്ധി പ്രതിരോധ രഹസ്യങ്ങള്‍ വിവാദ ആയുധ ദല്ലാള്‍ അഭിഷേക് വര്‍മ്മയ്ക്കു കൈമാറി എന്നാണ് സ്വകാര്യ വെബ്‌പോര്‍ട്ടലായ നാരദ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. വരുണ്‍ ഗാന്ധിയോടു സാമ്യമുള്ള പുരുഷന്റെയും യുവതിയുടെയും കിടപ്പറ രംഗങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. ചിത്രങ്ങളുടെ വിശ്വാസ്യത ഉറപ്പായാല്‍ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി തീരുമാനിച്ചിരിക്കുന്ന വരുണിന്റെ രാഷ്ട്രിയ ഭാവി തന്നെ പ്രതിസന്ധിയിലാകും.
ചിത്രങ്ങള്‍ സി. എഡ്മണ്ട്‌സ് അലന്‍ എന്ന ന്യൂയോര്‍ക്ക് ആസ്ഥാനമായ അഭിഭാഷകന്‍ പുറത്തുവിട്ടതാണെന്നു കരുതപ്പെടുന്നു. വിവാദ ആയുധ ഇടപാടുകാരന്‍ അഭിഷേക് വര്‍മ്മയുടെ മുന്‍ വ്യാപരപങ്കാളി കൂടിയാണ് എഡ്മണ്‍സ് അലന്‍. ചിത്രങ്ങളുടെ സത്യസന്ധത വെളിപ്പെട്ടാല്‍ അതു ബിജെപിയുടെ പ്രതിച്ഛായയെ തന്നെ ബാധിക്കും. എന്നാല്‍ തുടക്കത്തില്‍ തന്നെ ആരോപണങ്ങള്‍ വരുണ്‍ ഗാന്ധി നിഷേധിച്ചിരുന്നു. ആരോപണങ്ങള്‍ വെറും ഭാവനസൃഷ്ടി മാത്രമാണെന്നും തെളിയിക്കപ്പെട്ടാല്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്നും വരുണ്‍ ഗാന്ധി വ്യക്തമാക്കിരുന്നു. കൂടാതെ രണ്ടു പേജ് വരുന്ന വിശദീകരണകുറിപ്പും പാര്‍ട്ടി നേതൃത്വത്തിനു വരുണ്‍ കൈമാറി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല