സ്വന്തം ലേഖകൻ: കല്‍പകഞ്ചേരി സ്വദേശിയായ 68-കാരനെ ഹണിട്രാപ്പില്‍ കുടുക്കി 23 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ വ്‌ളോഗര്‍മാരായ ദമ്പതിമാര്‍ അറസ്റ്റില്‍. മലപ്പുറം താനൂര്‍ സ്വദേശി റാഷിദ(30) ഭര്‍ത്താവ് കുന്നംകുളം സ്വദേശി നിഷാദ്(36) എന്നിവരെയാണ് തൃശ്ശൂരിലെ വാടകവീട്ടില്‍നിന്ന് കല്‍പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
റാഷിദയും നിഷാദും യൂട്യൂബ് വ്‌ളോഗര്‍മാരാണ്. ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലും ഇരുവരും സജീവമാണ്. കഴിഞ്ഞവര്‍ഷം ജൂലായിലാണ് റാഷിദ കല്‍പകഞ്ചേരി സ്വദേശിയും പ്രമുഖ വ്യാപാരിയുമായ 68-കാരന് ഫെയ്‌സ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്. തുടര്‍ന്ന് ഇരുവരും ഫെയ്‌സ്ബുക്കില്‍ സുഹൃത്തുക്കളാവുകയും ചാറ്റിങ് ആരംഭിക്കുകയും ചെയ്തു.
ട്രാവല്‍ വ്‌ളോഗറാണെന്ന് പരിചയപ്പെടുത്തിയാണ് റാഷിദ 68-കാരനുമായി സൗഹൃദം സ്ഥാപിച്ചത്. സൗഹൃദം വളര്‍ന്നതോടെ ആലുവയിലെ ഫ്‌ളാറ്റിലേക്കും ഇദ്ദേഹത്തെ ക്ഷണിച്ചു. ഭര്‍ത്താവ് അറിഞ്ഞാലും ഒന്നും പ്രശ്‌നമില്ലെന്നും ഭര്‍ത്താവ് ഇതിനെല്ലാം സമ്മതം നല്‍കുന്നയാളാണെന്നുമാണ് യുവതി പറഞ്ഞിരുന്നത്.
ഇതനുസരിച്ച് 68-കാരന്‍ ആലുവയിലെ ഫ്‌ളാറ്റിലെത്തി. തുടര്‍ന്ന് ദമ്പതിമാര്‍ ഇവിടെവെച്ച് രഹസ്യമായി ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പിന്നീട് ഇത് ഉപയോഗിച്ച് 68-കാരനെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല