സ്വന്തം ലേഖകന്‍: വിവാദ ആള്‍ദൈവം ഗുര്‍മീതിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീത് അറസ്റ്റില്‍, താനും ഗുര്‍മീതും തമ്മില്‍ അവിഹിത ബന്ധമില്ലെന്ന് ഹണിപ്രീത്. ബലാത്സംഗക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ദേര സച്ചാ സൗധ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വളര്‍ത്തു മകള്‍ ഹണിപ്രീത് ഇന്‍സാന്‍ ഒരു മാസത്തിലേറെയായി പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിലായിരുന്നു.
പഞ്ചാബിലെ സിരക്പുര്‍പട്യാല റോഡില്‍നിന്നാണ് ഹരിയാന പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ഹണിപ്രീതിനെ പിടികൂടിയത്. ഇവരോടൊപ്പം ഉണ്ടായിരുന്ന സ്ത്രീയെയും പോലീസ് കസ്റ്റഡിയിലെടുത്തു. ആഗസ്റ്റ് 25ന് സി.ബി.ഐ പ്രത്യേക കോടതി ഗുര്‍മീതിന്റെ ശിക്ഷാവിധി പ്രഖ്യാപിച്ച ഉടന്‍ പഞ്ച്കുളയില്‍ അരങ്ങേറിയ അതിക്രമവുമായി ബന്ധപ്പെട്ടാണ് ഹണിപ്രീതിന്റെ അറസ്റ്റ്.
ഇതേ കേസില്‍ പൊലീസ് 43 പേരെകൂടി അന്വേഷിക്കുന്നുണ്ട്. അക്രമത്തില്‍ 41 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹണിപ്രീതിനെ പഞ്ച്കുളയില്‍ എത്തിച്ച് ചോദ്യംചെയ്യുകയാണെന്ന് പൊലീസ് കമീഷണര്‍ എ.സി. ചൗള പറഞ്ഞു. ഇവര്‍ക്ക് ഒളിവില്‍ കഴിയാന്‍ സഹായം നല്‍കിയവരെയും അറസ്റ്റ് ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഹണിപ്രീതിനെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും. ഇവര്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസും അറസറ്റ് വാറന്റും പുറപ്പെടുവിച്ചിരുന്നു.
അതേസമയം ഗുര്‍മീതുമായുള്ള ബന്ധം പവിത്രമാണെന്ന് ഹണിപ്രീത് ഒരു ദേശീയ മാധ്യമത്തോടെ സംസാരിക്കവെ വ്യക്തമാക്കി. ഗുര്‍മീതിനെയും തന്നെയും ആശ്രമത്തെയും കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെല്ലാം കള്ളമാണ്. ഇപ്പോഴത്തെ തന്റെ മാനസിക നിലയെക്കുറിച്ച് വിശദീകരിക്കാനാവുന്നില്ല. ഒളിവിലായിരുന്നു എന്നാണ് പറയുന്നത്. എന്നാല്‍, പിതാവിന്റെ അറസ്റ്റിനെ തുടര്‍ന്ന് വിഷാദാവസ്ഥയിലായിരുന്നു താനെന്നും ഹണീപ്രീത് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല