![](https://www.nrimalayalee.com/wp-content/uploads/2022/03/Hong-Kong-Covid-Third-Wave-.jpg)
സ്വന്തം ലേഖകൻ: കൊറോണ വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഹോങ്കോംഗിൽ കൂട്ടപ്പലായനം. രോഗം ഭയന്ന് ദിവസവും നിരവധി പേരാണ് മറ്റിടങ്ങളിലേക്ക് പലായനം ചെയ്യുന്നത്. നിലവിൽ കൊറോണയുടെ അഞ്ചാം തരംഗമാണ് ഹോങ്കോംഗിൽ അലയടിക്കുന്നത്. മറ്റ് തരംഗങ്ങളെക്കാൾ ഏറെ അപകടകാരിയാണ് അഞ്ചാംതരംഗം എന്നാണ് റിപ്പോർട്ടുകൾ.
അതിവ്യാപന ശേഷിയുള്ള വൈറസ് അതിവേഗം രോഗം പടരുന്നതിന് കാരണമാകുന്നുണ്ട്. ഇതിന് പുറമേ രോഗം ബാധിക്കുന്ന കൂടുതൽ പേരും മരിക്കുന്നു എന്നത് ജനങ്ങൾക്കിടയിൽ വലിയ ഭീതിയാണ് ഉണ്ടാക്കുന്നത്. ഇതേ തുടർന്നാണ് ആളുകൾ മറ്റിടങ്ങളിലേക്ക് പോകുന്നത്. കൊറോണ ബാധിക്കുന്നവരിൽ 90 ശതമാനം പേരും മരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഡിസംബർ 31 മുതലാണ് ഹോങ്കോംഗിൽ കൊറോണയുടെ അഞ്ചാം തരംഗം ആരംഭിച്ചത്. അതേസമയം നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും, കൊറോണ നിയന്ത്രണങ്ങളുമാണ് ആളുകളുടെ പലായനത്തിന് കാരണം എന്നാണ് അധികൃതർ പറയുന്നത്. ജനുവരി മുതൽ ഇതുവരെ 94,000 പേരാണ് ഹോങ്കോംഗ് അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യം വിട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല