സ്വന്തം ലേഖകൻ: ജനാധിപത്യ അവകാശങ്ങള്‍ വേണ്ടി ഹോങ്കോങ്ങില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭം അക്രമാസക്തം. ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണം സ്ഥാപിതമായതിന്റെ 70ാം വാര്‍ഷിക ദിനം ആഘോഷിക്കാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കുമ്പോഴാണ് ഹോങ്കോങ്ങിലെ തെരുവുകള്‍ യുദ്ധക്കളമാകുന്നത്.
ചൈനയ്ക്ക് കീഴിലുള്ള ഹോങ്കോങ്ങില്‍ ചൈന കൂടുതല്‍ സ്വാധീനം ചെലുത്തുന്നു എന്ന് ആരോപിച്ചാണ് ഹോങ്കോങ്ങില്‍ പരസ്യ പ്രതിഷേധം ആരംഭിച്ചത്. തുടര്‍ച്ചയായ 17ആമത്തെ ആഴ്ച്ചയിലേക്കാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നീളുന്നത്.
“ചൈനീസ് നാസികള്‍ക്കെതിരെ,” എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ ഹോങ്കോങ് തെരുവിലറങ്ങിയത്. ചൊവ്വാഴ്ച്ച ആരംഭിക്കുന്ന ദേശീയ ദിനാഘോഷത്തെ പ്രതിഷേധം ബാധിക്കുമോയെന്ന ആശങ്കയിലാണ് ഹോങ്കോങ്ങ് ഭരണകൂടം. പ്രതിഷേധം അക്രമാസക്തമായല്‍ ശക്തമായ നടപടി സ്വാകരിക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധം ശക്തമായതോടെ ജലപീരങ്കികളും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചാണ് പൊലീസ് സമരക്കാരെ നേരിട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല