സ്വന്തം ലേഖകന്‍: ഇന്ത്യക്കാര്‍ക്കുള്ള ഹോങ്കോങ്ങിന്റെ വിസ ഓണ്‍ എറൈവല്‍ സൗകര്യം ഇനിയില്ല, തിങ്കളാഴ്ച മുതല്‍ വിസക്കായി പുതിയ അപേക്ഷ. ഇന്ത്യക്കാര്‍ക്കുള്ള പ്രീ എറൈവല്‍ രജിസ്‌ട്രേഷന്‍ ജനുവരി 23 മുതല്‍ ആരംഭിക്കുമെന്ന് ഹോങ്കോങ്ങ് അധികൃതര്‍ വ്യക്തമാക്കി. ഹോങ്‌കോങ്ങിലേക്ക് വരുന്നതിന് മുമ്പായി എല്ലാ ഇന്ത്യക്കാരും പ്രീ അറൈവല്‍ രജിസ്‌ട്രേഷന്‍ നടത്തണമെന്ന് ഹോേങ്കാങ് എമിഗ്രേഷന്‍ അധികൃതര്‍ പറഞ്ഞു.
ഇത്തരത്തില്‍ രജിസ്‌ട്രേഷനില്ലതെ എത്തുന്ന യാത്രികരെ രാജ്യത്തിനകത്ത് പ്രവേശിപ്പിക്കില്ലെന്ന് ഹോങ്കോങ്ങ് ഭരണകൂടം ഇന്ത്യന്‍ എംബസിയെ അറിയിച്ചു. പ്രീ അറൈവല്‍ രജിസ്‌ട്രേഷന് ആറ് മാസത്തെ കാലവധിയുണ്ടാകും. നേരത്തെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി ഹോങ്കോങ്ങില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് 14 ദിവസം വരെ ഹോങ്കോങ്ങില്‍ താമസിക്കാന്‍ സാധിക്കുമായിരുന്നു.
എന്നാല്‍ ഈ സംവിധാനം കൂടുതല്‍ പേര്‍ ദുരുപയോഗം ചെയ്യാന്‍ തുടങ്ങിയതോടെയാണ് സേവനം നിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നാണ് സൂചന. ഇന്ത്യയില്‍ നിന്ന് താമസക്കാരായി കൂടുതല്‍ ആളുകള്‍ എത്താന്‍ തുടങ്ങിയതോടെയാണ് ഇത്തരം തീരുമാനത്തിലേക്ക് ഹോങ്കോങ്ങ് എത്തിയത്. ദിനംപ്രതി നിരവധി ഇന്ത്യന്‍ വ്യാപാരികളാണ് വ്യാപര ആവശ്യത്തിനായി ഹോങ്കോങ്ങിലേക്ക് എത്തുന്നത്. ഇവര്‍ക്ക് തീരുമാനം തിരിച്ചടിയാവും.
ഒപ്പം ഹോങ്കോങ് സന്ദര്‍ശിക്കാന്‍ ഉദേശിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യാക്കാര്‍ക്ക് തിരിച്ചടിയാണ് തീരുമാനം. ചൈനയുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് ഹോങ്കോങ്ങിന്റെ നടപടിയെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല