1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 16, 2016

സ്വന്തം ലേഖകന്‍: ജാക്കിചാന് സമഗ്ര സംഭാവനക്കുള്ള ഓസ്‌കാര്‍ പുരസ്‌കാരം സമ്മാനിച്ചു. ചലചിത്രമേഖലക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കാണ് ജാക്കി ചാന് ഓസ്‌കാര്‍ പുരസ്‌കാരം സമ്മാനിച്ചത്. നിക്കോള്‍ കിഡ്മാന്‍, അര്‍ണോള്‍ഡ് ഷ്വാസ് നഗര്‍ തുടങ്ങിയ പ്രമുഖരുടെ സാനിധ്യത്തിലാണ് ലോസ് ആഞ്ചലസില്‍ നടന്ന ചടങ്ങില്‍ ജാക്കിചാന്‍ അവാര്‍ഡ് ഏറ്റ് വാങ്ങിയത്.

റഷ് അവര്‍ എന്ന ചിത്രത്തില്‍ അദ്ദേഹത്തിനൊപ്പം അഭിനയിച്ച ക്രിസ് ടെക്കറാണ് ജാക്കിചാന് പുരസ്‌കാരം കൈമാറിയത്. തനിക്ക് ഓസ്‌കാര്‍ അവാര്‍ഡ് കിട്ടിയത് ഒരു സ്വപ്‌നം പോലെയാണ് കാണുന്നതെന്നും അവാര്‍ഡ് മതാപിതാക്കള്‍ക്ക് സമര്‍പ്പിക്കുകയാണെന്നും മറുപടി പ്രസംഗത്തില്‍ താരം പറഞ്ഞു.

ഈ കാലഘട്ടത്തിനിടയില്‍ ഹാസ്യത്തിനും ആക്ഷനും പ്രാധാന്യം നല്‍കി 200 ല്‍ അധികം സിനിമകള്‍ ഞാന്‍ ചെയ്തിടുണ്ട്. ഈ സിനിമകളൊക്കെ മികച്ചതാണെന്ന അഭിപ്രായം എനിക്കില്ല. എന്നാല്‍ തന്റെ ചലചിത്രങ്ങളിലൊക്കെ കുട്ടികള്‍ക്കും പരിസ്ഥിതിക്കും മുന്‍ഗണന നല്‍കിയിരുന്നു. സിനിമക്ക് വേണ്ടി നിരവധി എല്ലുകള്‍ ഞാന്‍ ഒടിച്ചിടുണ്ട്. ഇപ്പോഴാണ് എനിക്ക് സിനിമിയില്‍ നിന്ന് നിധി കിട്ടിയത്.

ഈ നേട്ടത്തിന് എന്നെ അര്‍ഹനാക്കിയ എല്ലാവര്‍ക്കും എന്റെ നാടിനും നന്ദി അറിയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജാക്കിചാനോടൊപ്പം സില്‍വസ്റ്റര്‍ സ്റ്റാലിനും ഓസ്‌കാര്‍ സമ്മനിച്ചു. കാസ്റ്റിങ്ങ് ഡയറക്ടര്‍ വിഭാഗത്തിലാണ് അദ്ദേഹത്തിന് അവാര്‍ഡ് ലഭിച്ചത്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.