സ്വന്തം കുടുംബത്തിനെ അപമാനിക്കുന്ന സ്ത്രീകളെ കൊലപ്പെടുത്തുന്നതിനെ ഒരു വലിയ വിഭാഗം ബ്രിട്ടനിലെ ഏഷ്യന്‍ വംശജരും അനുകൂലിക്കുന്നു എന്ന് റിപ്പോര്‍ട്ട്. കുടുംബത്തെ നാണം കെടുത്തി എന്ന ന്യായമാണ് ഈ അക്രമങ്ങള്‍ ചെയാന്‍ കാരണമായി അവര്‍ പറയുന്നത്. പൊതുവേ ബ്രിട്ടനില്‍ അച്ചനെ അനുസരിക്കാതിരിക്കുക, വീട്ടുകാരെ എതിര്‍ത്ത് വിവാഹം കഴിക്കുക, വിവാഹ ബന്ധം ഒഴിയാന്‍ നോക്കുക ഇതൊക്കെയാണ് അഭിമാന കൊലകള്‍ക്ക് കാരണം ആകുന്നത്.
ആസിഡ് ആക്രമണം, അടി, തുടങ്ങി കൊലപാതകം വരെ പോകുന്നു പകരം ചോദിക്കല്‍. പക്ഷെ 94 ശതമാനം പേരും പറഞ്ഞത് ഈ കൊലകള്‍ക്ക് ഒന്നും ഒരു ന്യായീകരണവും ഇല്ല എന്നായിരുന്നു. അതേസമയം അഞ്ചില്‍ ഒരാളും ഇത്തരം ശിക്ഷകളെ പിന്തുണയ്ക്കുകയും ചെയ്യുന്നു അതും ബ്രിട്ടനെ പോലെ വ്യക്തി സ്വാതന്ത്ര്യത്തിന് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന നാട്ടിലാണ് ഇതെന്നതാണ് ഏറെ അതിശയിപ്പിക്കുന്നത്.
ബ്രിട്ടനില്‍ ഒരു വര്‍ഷം രണ്ടായിരത്തോളം കൊലകള്‍ ഈ കാരണത്താല്‍ നടക്കുന്നുണ്ടെന്നാണ് ഒരു വിമന്‍സ് ഒര്‍ഗനൈസേഷന്‍ പറയുന്നത്. ഇതേതുടര്‍ന്ന് ചാരിറ്റി ഓഫ് കര്‍മ നിര്‍വാണയിലെ ജസ്വീന്ദര്‍ സന്ഗേര സ്ത്രീകള്‍ക്ക് വേണ്ടി ഒരു ഹെല്‍പ് ലൈന്‍ തുടങ്ങി. ഓരോ ദിവസവും ഏകദേശം അഞ്ഞൂറ് ഫോണ്‍ വിളികള്‍ വരുന്നുണ്ട്. 500പേരുടെ അഭിമുഖത്തില്‍ 75ശതമാനം യുവാക്കളും 63 ശതമാനം യുവതികളും പറഞ്ഞത് കുടുംബങ്ങള്‍ അഭിമാനത്തോടെയാണ് ജീവിക്കേണ്ടത് എന്നാണ്.
2006ല്‍ സൗത്ത് ലണ്ടനില്‍ വച്ച് ബന്‍സ് മഹമുദ് എന്നാ പെണ്‍കുട്ടിയെ അവളുടെ അച്ഛന്റെയും അമ്മാവന്റെയും നിര്‍ദേശപ്രകാരം കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. അവളുടെ കാമുകന്‍ അവള്‍ക്ക ചേര്‍ന്നതല്ല എന്ന കാരണത്താല്‍ ആയിരുന്നു ഈ ക്രൂരത. ഇഏ കേസില്‍ പിടിയിലായ 28കാരായ രണ്ട് കസിന്‍ സഹോദരങ്ങളെ 22ഉം 21ഉ വര്‍ഷത്തേക്ക് കോടതി പിന്നീട് ശിക്ഷിച്ചു. അച്ഛനെയും അമ്മാവനെയും ജീവപര്യന്തം തടവിനു വിധിച്ചു.
അതിനുശേഷം പിന്നീടും അത്തരം അനിഷ്ട സംഭവങ്ങള്‍ ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടിട്ടുണ്ട്. ഇവയെല്ലാം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ആഭ്യന്തര ഓഫിസിലെ വക്താവ് ഇത്തരങ്ങള്‍ അക്രമങ്ങള്‍ നിര്‍ത്താന്‍ തങ്ങള്‍ തീരുമാനിച്ചിട്ടുണ്ട് എന്നറിയിച്ചു. എന്തായാലും മാനം കാക്കാന്‍ വേണ്ടി ജീവനും ജീവിതവും ഇല്ലാതാക്കുന്ന ഇത്തരം പ്രവണതകള്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല