ഒളിമ്പിക്സിനായി അക്ഷരാര്‍ത്ഥത്തില്‍ ലണ്ടന്‍ ഒരുങ്ങുകയാണ്. ഇതിനായി സര്‍ക്കാര്‍ തങ്ങളുടെ ജോലി മുന്‍പേ തുടങ്ങിയിരുന്നു എന്നത് ഇപ്പോഴാണ് പലരും അറിയുന്നത് തന്നെ. ലണ്ടനെ ഒളിമ്പിക്സിനായി ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് ലണ്ടന്‍ തെരുവുകളിലെ വേശ്യാലയങ്ങള്‍ പലതും പോലീസ് അടച്ചു പൂട്ടിച്ചത്. വരുന്ന സന്ദര്‍ശകര്‍ക്ക് അസൌകര്യം ഉണ്ടാകാതിരിക്കുവാനും തങ്ങളുടെ സംസ്കൃതി ഉയര്‍ത്തി കാണിക്കുവാനുമാണ് ഈ നടപടിയെന്നു അധികൃതര്‍ അറിയിക്കുന്നു.
കഴിഞ്ഞ വര്ഷം മുതലേ ലണ്ടന്‍ നഗരത്തിലെ ആക്രമികളെയും വേശ്യകളെയും പിടികൂടി പോലീസ് തെരുവുകള്‍ ശുദ്ധീകരിച്ചു കൊണ്ടിരിക്കയാണ്. മറ്റു രാജ്യങ്ങലെപ്പോലെയല്ല ബ്രിട്ടണ്‍ കഴിഞ്ഞ പല ഒളിമ്പിക്സിലും ഫുട്ബോള്‍ ലോകകപ്പിലും ആതിഥേയത്വം വഹിച്ച രാജ്യങ്ങള്‍ സെക്സ് ടൂറിസം വഴി വന്‍ തുകയാണ് നേടിയത്. ആ വഴി പിന്തുടരാതെ ഏകദേശം 80ഓളം വേശ്യാലയങ്ങളാണ് ഒളിമ്പിക്സിനു വേദിയാകുന്ന ഇടങ്ങളില്‍ പോലീസ് പൂട്ടിച്ചത്. ന്യൂഹാം, ഹാക്ക്നി, വാള്‍ട്ട്ഹാം എന്നിവിടങ്ങളിലാണ് പോലീസ് അധിക ശ്രദ്ധ വച്ചിരിക്കുന്നത്.
മറ്റു മുപ്പത്തി രണ്ടു നഗര പ്രദേശങ്ങളില്‍ ഈ കണക്ക് വെറും 29ല്‍ ആണ് അവസാനിപ്പിച്ചത്. പോലീസിന്റെ ഈ നടപടികളെ ലണ്ടന്‍ അസംബ്ലി മെമ്പര്‍ ആയ ആന്‍ഡ്രൂ ബോഫ് സ്വാഗതം ചെയ്തു. ഇതിനായി 2010 മുതല്‍ ആസൂത്രണം നടന്നിരുന്നതായി പോലീസ് അധികൃതര്‍ പറയുന്നു. 2010 ല്‍ ഇതിനായി ഒരു അന്വേഷണ സംഘം തന്നെ ഇതിനായി രൂപികരിക്കുകയും കാര്യങ്ങള്‍ വരുതിയിലാക്കുകയുമായിരുന്നു.
പലപ്പോഴും ആതിഥേയ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്ന ഘടകങ്ങളാണ് ആ രാജ്യങ്ങളിലെ രാത്രികളില്‍ അലയുന്ന വേശ്യകളും ആക്രമികളും. ഈ പ്രാവശ്യം ഇവരെ ലണ്ടനില്‍ കണികാണാന്‍ കിട്ടുകയില്ല എന്നതു സര്‍ക്കാരിനു അനുകൂലമായ ഒരു ഘടകമാണ്. കുടുംബങ്ങള്‍ താമസിക്കുന്ന ഇടങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടാണ് പോലീസ് പരാതികളുടെ അടിസ്ഥാനത്തില്‍ പലരെയും അറസ്റ്റ് ചെയ്തു നീക്കുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഇത്രയും സാമ്പത്തിക പ്രതിസന്ധിയിലായിരുന്നിട്ടും സെക്സ് ടൂറിസം പോലെയുള്ള നാണം കേട്ട ഏര്‍പ്പാടിലൂടെയുള്ള പണം തന്റെ രാജ്യത്തിന് വേണ്ട എന്ന് ധൈര്യപൂര്‍വം വിളിച്ചു പറയുകയാണ് സര്‍ക്കാര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല