പെന്‍ഷണര്‍മാര്‍ക്ക് ഡിസ്‌കൗണ്ടില്‍ സേവനം വാഗ്ദാനം ചെയ്തുകൊണ്ട് ലൈംഗിക തൊഴിലാളികള്‍ രംഗത്ത്. ഒരു തവണത്തെ സേവനത്തിന് രണ്ടര പൗണ്ടാണ് പെന്‍ഷന്‍പറ്റിയവര്‍ നല്‍കേണ്ടത്. സൗത്ത് യോര്‍ക്കിലെ ഒരു ഗ്രാമത്തിലാണ് ലൈംഗിക തൊഴിലാളികളായ ചില യുവതികള്‍ മുതിര്‍ന്ന പുരുഷന്‍മാര്‍ക്ക് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മാത്രല്ല കസ്റ്റമേഴ്‌സിനെ കണ്ടെത്താനായി ഇവര്‍ വീടുവീടാന്തരം കയറി ഇറങ്ങുന്നുമുണ്ട്. ഇതിനെതിരേ പരാതിയുമായി ഗ്രാമവാസികള്‍ പോലീസിനെ സമീപിച്ചു കഴിഞ്ഞു.
നാല് യുവതികളാണ് ഇത്തരത്തില്‍ വീടുകളില്‍ കയറി ലൈംഗിക സേവനം വാഗ്ദാനം ചെയ്യുന്നതെന്ന് സൗത്ത് യോര്‍ക്കിലെ കോയിന്‍സ്ബര്‍ഗ് എസ്‌റ്റേറ്റില്‍ താമസിക്കുന്ന ഒരു സ്ത്രീ പറയുന്നു. ഇരുപത് വയസ്സിനിടയ്ക്ക പ്രായമുളളവരാണ് ഇവര്‍. വളരെ മാന്യമായി വസ്ത്രം ധരിച്ചിരിക്കുന്ന ഇവര്‍ പുരുഷന്‍മാരാണ് വീട്ടിലുളളതെങ്കിലാണ് സേവനം നല്‍കാന്‍ സന്നദ്ധത അറിയിക്കുന്നത്. ഒരു തവണ ബന്ധപ്പെടുന്നതിന് രണ്ടര പൗണ്ട് നല്‍കിയാല്‍ മതിയെന്നതാണ് ഇവരുടെ വാഗ്ദാനം. സ്ത്രീകള്‍ വീട്ടിലുണ്ടെങ്കില്‍ ഇവര്‍ അധികമൊന്നും സംസാരിക്കാതെ സ്ഥലം വിടുകയാണ് പതിവ്.
ഇതിനെതിരേ ഗ്രാമവാസികളുടെ പരാതി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന് സൗത്ത് യോര്‍ക്ക്‌ഷെയര്‍ പോലീസിലെ കോണ്‍സ്റ്റബിള്‍ റോബ് സ്‌കോറോ പറയുന്നു. കഴിഞ്ഞ വര്‍ഷം മെക്‌സ്‌ബോറോയില്‍ സമാനമായ ഒരു പ്രശ്‌നം നടന്നിരുന്നു. ഇത്തരത്തില്‍ സേവനം ഓഫര്‍ ചെയ്തുകൊണ്ട് വരുന്ന സ്ത്രീകളെ പ്രോത്സാഹിപ്പിക്കരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ പണത്തിന് വേണ്ടിയാണോ മറ്റെന്തെങ്കിലും ഉദ്ദേശത്തിന് പുറത്താണോ ഇവര്‍ ഇത്തരമൊരു നടപടിക്ക് മുതിരുന്നതെന്ന് അന്വേഷിക്കണമെന്ന് കോയിന്‍സ്‌ബോറോയിലേയും ഡെനാബിയിലേയും കൗണ്‍സിലറായ ക്രെയ്ഗ് സാഹ്മാന്‍ പറഞ്ഞു. വൃദ്ധരായ ആളുകളെ എളുപ്പം മുതലെടുക്കാനാകുമെന്നതാണ് ഇത്തരക്കാര്‍ വൃദ്ധരെ ലക്ഷ്യം വെയ്ക്കാന്‍ കാരണം. പ്രദേശത്തെ ആകെയുളള സുരക്ഷയ്ക്ക് ഇത്തരം സംഭവങ്ങള്‍ ഭീഷണിയാണെന്ന് കോയിന്‍സ്‌ബോറോ സേഫ് നെയിബര്‍ഹുഡ് ടീമിലെ ഡേവ് ജോണ്‍സ് പറയുന്നു. പോലീസ് പ്രദേശത്ത് നിരീക്ഷണം ഏര്‍പ്പെടുത്തണമെന്നും ഡേവ് ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല