ഹോര്‍ഷം: റിഥം മലയാളി അസോസിയേഷന്‍ ഓഫ് ഹോര്‍ഷമിന്റെ ആഭിമുക്യത്തില്‍ പൊന്നോണം 2011 സെപ്റ്റംബര്‍ പത്താം തിയ്യതി ശനിയാഴ്ച വൈകീട്ട് ആറ് മണി മുതല്‍ ഹോര്‍ഷം സെന്റ് ജോണ്‍സ് ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്നു.
ഓണാഘോഷത്തോട് അനുബന്ധിച്ചുള്ള കായിക മത്സരങ്ങള്‍ ആഗസ്റ്റ് 31 ന് ബുധനാഴ്ച ഹോര്ശോം പാര്‍ക്കില്‍ വെച്ച് നടത്തപ്പെട്ടു. കായിക മത്സര വിജയികള്‍ക്കുള്ള സമ്മാന ദാനം ശനിയാഴ്ച വിതരണം ചെയ്യും.
ഈ വര്‍ഷത്തെ ഓണാഘോഷത്തിന് മുഖ്യ അതിഥിയായി എത്തുന്നത് ഹോര്ശോം ഡിസ്സ്ട്രിറ്റ് കൌണ്‍സില്‍ ചെയര്‍മാന്‍ ക്ലാരെ വെക്റ്റെര്സ് ആണ്. ഈ ചടങ്ങില്‍ വെച്ച് യുക്മയുടെ പ്രസിഡണ്ടായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട ശ്രീ വര്‍ഗീസ് ജോണിനെ അനുമോദിക്കുന്നതാണ്.
റിഥം കലാകാരന്മാരും കലാകാരികളും കുട്ടികളും അണിയിച്ചൊരുക്കുന്ന തിരുവാതിര, ഡാന്‍സ്, സ്കിറ്റ്, ഗാനാലാപനം, എന്നിവയോടൊപ്പം സാക്ഷാല്‍ മാവേലി മന്നനും എത്തുന്നതോടെ ഈ പൊന്നോണം 2011 ല്‍ ആവേശം തുടിക്കും.
അസോസിയേഷന്‍ അംഗങ്ങള്‍ പാചകം ചെയ്യുന്ന ഓണ സദ്യയും ഈ വര്‍ഷത്തെ പ്രത്യേകതയാണ്. എല്ലാ റിഥം കുടുംബാങ്ങങ്ങളെയും ആഘോഷ നഗരിയിലേക്ക് സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല