1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 7, 2012

വരള്‍ച്ച ബ്രിട്ടനെ തളര്‍ത്തുകയാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ബ്രിട്ടന്‍ ഹോസ് പൈപ്പ്‌ നിരോധനം ബ്രിട്ടന്‍ കൊണ്ട് വന്നിരിക്കുന്നത്. തെംസ്, തെക്ക്‍, തെക്കുകിഴക്ക്, അന്ഗ്ലിയന്‍, സട്ടന്‍, കിഴക്കന്‍ സറെ, വിയോളിയ, വിയോളിയ തെക്ക് കിഴക്കന്‍ എന്നീ ജലസംഭരണങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് 20മില്ല്യന്‍ ജനങ്ങളെ ബാധിക്കും എന്നാണു കരുതപ്പെടുന്നത്. ഈ വേനല്‍ക്കാലം അവസാനം വരെയും ഇത് നീണ്ടു നില്‍ക്കും എന്ന് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഹോസ്പൈപ്‌ നിരോധനം പാലിക്കാതിരിക്കുന്നവര്‍ക്ക് ഏകദേശം 1000 പൌണ്ട് വരെ പിഴ ലഭിക്കാം. പക്ഷെ എന്തൊക്കെയാണ് ഹോസ്പൈപ്‌ ബാനില്‍ ചെയ്യരുതാത്തത് എന്ന് നമുക്ക് നോക്കാം

ഹോസ്പൈപ്പ് ഉപയോഗിക്കരുത്

പൂന്തോട്ടം നനക്കാന്‍ ഹോസ് പൈപ്പ്‌ ഉപയോഗിക്കരുത്. വാഹനങ്ങള്‍ കഴുകാന്‍ പൈപ്പ്‌ ഉപയോഗിക്കരുത്. തോട്ടം നനക്കാന്‍ ഹോസ് പൈപ്പ്‌ ഉപയോഗിക്കരുത്. ബോട്ട് കഴിക്കാന്‍ ഹോസ് പൈപ്പ്‌ ഉപയോഗിക്കരുത്. സ്വിമ്മിംഗ് പൂള്‍ നിറയ്ക്കുവാന്‍ ഹോസ് പൈപ്പ്‌ ഉപയോഗിക്കരുത്. ഫൌണ്ടനുകളില്‍ ഹോസ് പൈപ്പ്‌ ഉപയോഗിക്കരുത്. മതില്‍ ,ജനല്‍ തുടങ്ങിയ ഇടങ്ങള്‍ കഴുകുവാന്‍ ഹോസ് പൈപ്പ്‌ ഉപയോഗിക്കരുത്. വഴികള്‍ കഴുകുവാന്‍ഹോസ് പൈപ്പ്‌ ഉപയോഗിക്കരുത്. വീടിനു പുറത്തുള്ള ഭാഗങ്ങള്‍ കഴുകുവാന്‍ ഹോസ് പൈപ്പ്‌ ഉപയോഗിക്കരുത്.

ഹോസ്പൈപ്പ് ഉപയോഗിക്കാം

ആരോഗ്യം, സുരക്ഷ എന്നീ അത്യാവശ്യ കാര്യങ്ങള്‍ക്കായി ഹോസ്പൈപ്പ്‌ ഉപയോഗിക്കുന്നത് പലപ്പോഴും തെറ്റല്ല എന്ന് അധികൃതര്‍ അറിയിക്കുന്നുണ്ട്. ചലന ശക്തി നഷ്ടപ്പെട്ടവര്‍ക്കെല്ലാം സര്‍ക്കാര്‍ ഒരു നീല ബാഡ്ജ് നല്‍കും. ഇത് വഴി ചെറിയ തോതില്‍ ഹോസ് പൈപ്പ്‌ ഉപയോഗിക്കാവുന്നതാണ്. വ്യവസായത്തിനായി ഹോസ് പൈപ്പ്‌ ഉപയോഗിക്കാം. അന്താരാഷ്ട്രീയ കായിക മേളകള്‍ നടത്തുന്ന ഇടങ്ങളില്‍ ഹോസ് പൈപ്പ്‌ ഉപയോഗിക്കാം. തുള്ളി തുള്ളിയായി വെള്ളം തെറിപ്പിക്കുന്ന രീതിയിലുള്ള പൈപ്പുകള്‍ ഉപയോഗിക്കാവുന്നതാണ്. വായുവാണ് ഇതില്‍ കൂടുതലായും പുറംതള്ളപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.