സ്വന്തം ലേഖകന്‍: രാത്രി ഉണര്‍ന്നു കരഞ്ഞ മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിന്റെ കാല് ആശുപത്രി ജീവനക്കാരന് തിരിച്ചൊടിച്ചു, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ ഐറന് ആശുപത്രിയിലെ കുട്ടികളുടെ ഐ.സി.യുവിലെ ജോലിക്കാരനാണ് പ്രതി. ശ്വാസ സംബന്ധമായ രോഗത്തെ തുടര്‍ന്ന് കുഞ്ഞ് രാത്രിയില്‍ നിര്‍ത്താതെ കരഞ്ഞതാണ് ഇയാളെ പ്രകോപിപ്പിച്ചത്. ഉറങ്ങാന്‍ സാധിക്കാത്തതിന്റെ ദേഷ്യത്തിനാണ് കാല് ഒടിച്ചത്.
ജനുവരി 28 നാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരത അരങ്ങേറിയത്.കുഞ്ഞിന്റെ കരച്ചില് കേട്ട് പ്രത്യേക വാര്‍ഡിലെത്തിയ ജീവനക്കാരന് കുഞ്ഞിന്റെ കാല് ഒടിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തുടര്‍ച്ചയായി കരയുകയായിരുന്ന കുഞ്ഞിന്റെ അടുത്തേക്ക് എത്തിയ പ്രതി ഡയപ്പര്‍ പരിശോധിച്ച ശേഷം കുഞ്ഞിന്റെ കാല്പിടിച്ച് തിരിക്കുകയായിരുന്നു.
കാല് ഒടിഞ്ഞതിനു ശേഷം കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി വഷളായതോടെ ഡെറാഡൂണിലെ ആശുപത്രിയിലേയ്ക്ക് കുഞ്ഞിനെ മാറ്റി. ഇവിടെ നടത്തിയ വിദഗ്ദ പരിശോധനയിലാണ് കാല് ഒടിഞ്ഞതായി കണ്ടെത്തിയത്. ഇതോടെ ആശുപത്രിയിലെ സിസിടിവി പരിശോധിക്കുകയും പ്രതിയെ മനസ്സിലാക്കുകയുമായിരുന്നു. ഒളിവില്‍ പോയ ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
കേസില്‍ അന്വേഷണം നടക്കുകയാണെന്നും ഉപദ്രവിച്ചയാള്‍ ഒളിവിലാണെന്നുമാണ് പൊലീസ് ഭാഷ്യം പരാതി നല്കിയ ശേഷവും പൊലീസ് ആശുപത്രി അധികൃതര്‍ക്കൊപ്പം ഒളിച്ചുകളി നടത്തുകയാണെന്ന് കുഞ്ഞിന്റെ പിതാവ് ആരോപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല