1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 28, 2011

ശാസ്ത്രത്തിന് വിരുദ്ധമാണെങ്കിലും ചില വിശ്വാസങ്ങളെ നാം മുറുകെ പിടിക്കാറുണ്ട്, ബ്രിട്ടനിലെ ആശുപത്രികളില്‍ അത്യാഹിത വിഭാഗത്തില്‍ വാരാന്ത്യത്തില്‍ അഡ്മിറ്റ് ചെയ്യുന്ന രോഗികള്‍ മരണപ്പെടാന്‍ സാധ്യത കൂടുതലാണെന്ന് പറയുമ്പോള്‍ ഇതും അത്തരത്തില്‍ വസ്തുതയ്ക്ക് നിരക്കാത്ത വിശ്വാസം മാത്രമാണെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. കാരണം ഡോ: ഫോസ്റ്റെര്‍ ഇന്റെലിജെന്‍സ് കഴിഞ്ഞ ദിവസം പുറത്ത് വിട്ട റിപ്പോര്‍ട്ട് വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.

എട്ടില്‍ ഒരു ആശുപത്രികളിലും ശനി,ഞായര്‍ ദിവസങ്ങളില്‍ ഉണ്ടാകുന്ന മരണങ്ങള്‍ മറ്റു ദിവസങ്ങളെ അപേക്ഷിച്ച് വളരെ അധികമാണെന്നും ചുരുക്കി പറഞ്ഞാല്‍ ആഴ്ചയില്‍ അഞ്ചു ദിവസം മാത്രമേ ആശുപത്രികള്‍ പ്രവര്ത്തിക്കുന്നുള്ളൂ എന്ന് പറയേണ്ടിയിരിക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മിക്ക ആശുപത്രികളിലും വാരാന്ത്യത്തില്‍ സീനിയര്‍ ഡോക്റ്റര്‍മാരും മറ്റും ഉണ്ടാകാറില്ല, അതുകൊണ്ട് തന്നെ ജൂനിയര്‍ ഡോക്റ്റര്‍മാര്‍ക്കും നെഴ്സുകള്‍ക്കും പല ഗുരുതരാവസ്ഥയിലുള്ള രോഗികളെയും ചികിത്സിക്കേണ്ടിയും വരികയാണ് ഇതാണ് മരണ നിരക്ക് വാരാന്ത്യത്തില്‍ പതിവില്‍ കവിഞ്ഞു വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

ഏതാണ്ട് 20 ശതമാനത്തില്‍ അധികം മരണപ്പെടുന്ന രോഗികളുടെ എണ്ണത്തില്‍ മറ്റു ദിവസങ്ങളെ വെച്ച് നോക്കുമ്പോള്‍ വര്‍ദ്ധനവ് ഉണ്ടാകുന്നുണ്ട്. പോരാത്തതിന് വേണ്ടത്ര സ്റ്റാഫുകള്‍ ഇല്ലാത്തതാണ് സ്റ്റഫോര്‍ഡ് ഹോസ്പിറ്റല്‍ പോലുള്ള പല ആശുപത്രികളുടെയും ചികിത്സാ നിലവാരം തകരാന്‍ ഇടയാക്കിയതെന്ന ആരോപണവും ഉണ്ട്.

ഈ റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തില്‍ എന്‍എച്ച്എസ് മെഡിക്കല്‍ ഡയറക്ട്ടര്‍ ആയ പ്രൊ: സര്‍. ബ്രൂസ് കിയോഗ് പറയുന്നത് എന്‍എച്ച്എസ് ആശുപത്രികളില്‍ മരണനിരക്ക് കഴിഞ്ഞ കുറച്ചു കാലത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ കുറഞ്ഞതായി കാണാം അതേസമയം ആകെയുള്ള ആശങ്ക വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലുമാണ് കൂടുതല്‍ മരണങ്ങളും സംഭവിക്കുന്നത്‌ എന്നുള്ളതാണ് എന്നതാണ്.

അതുകൊണ്ട് തന്നെ ഈ സമയങ്ങളില്‍ രോഗികളുടെ കാര്യത്തില്‍ വേണ്ടത്ര പരിഗണന ലഭിക്കാത്തതിനെ പറ്റി അന്വേഷിക്കുമെന്നും തക്കതായ പരിഹാരം കാണുമെന്നും കൂട്ടിച്ചേര്‍ത്ത അദ്ദേഹം ഇത് എന്‍എച്ച്എസില്‍ മാത്രമല്ല ലോകം മുഴുവന്‍ കണ്ടു വരുന്ന പ്രവണതയാണെന്നും എങ്കിലും എന്‍എച്ച്എസിന് ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

147 എന്‍എച്ച്എസ് ആശുപത്രികളില്‍ നടത്തിയ അന്വേഷണത്തില്‍ 19 ആശുപത്രികളില്‍ മരണനിരക്ക് പ്രതീക്ഷിച്ചതിലും വളരെ അധികമാണ്. അതേസമയം മൊത്തം മരണനിരക്കിന്റെ കാര്യത്തില്‍ ബ്രിട്ടനില്‍ കുറവുണ്ടായിരിക്കുകയാണ്. അടിയന്തിര ശ്രുശ്രൂഷ ആവശ്യമായി വരുന്ന രോഗികളുടെ കാര്യമെടുത്താല്‍ വാരാന്ത്യത്തില്‍ 8.1 ശതമാനം മരണനിരക്ക് രേഖപ്പെടുത്തുമ്പോള്‍ മറ്റു ദിവസങ്ങളില്‍ ഇത് 7.4 ശതമാനം ആണ്. എന്തായാലും സീനിയര്‍ ഡോക്റ്റര്‍മാരുടെയും നേഴ്സുമാരുടെയും അഭാവമാണ് മരണത്തിനു പ്രധാന കാരണമെന്ന് കണ്ടെത്തിയ സ്ഥിതിയ്ക്ക് ഇതിനൊരു പരിഹാരം കാണാനുള്ള ശ്രമത്തിലാണ് എന്‍എച്ച്എസ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.