ബ്രിട്ടണിലെ ആശുപത്രികള്‍വഴി നടപ്പിലാക്കിയ ആരോഗ്യ പ്രചാരണങ്ങള്‍ പതിനായിരം പേരുടെ ജീവന്‍ രക്ഷിച്ചതായി റിപ്പോര്‍ട്ട്. ഗവണ്‍മെന്‍റിന്‍റെ ആഭിമുഖ്യത്തില്‍ നടന്ന പ്രചാരണങ്ങള്‍ ബ്രിട്ടണിലെ ഏതാണ്ടെല്ലാം ആശുപത്രികളിലേയും ആരോഗ്യപരിപാലനരീതികള്‍ വര്‍ദ്ധിപ്പിച്ചുവെന്നാണ് ലഭിക്കുന്ന സൂചന. പ്രധാനമായും കൈ കഴുകല്‍ ക്യാമ്പെയ്നാണ് ആരോഗ്യകാര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചത്. ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളിലേയും മറ്റ് പ്രദേശങ്ങളിലേയും ആശുപത്രികളിലെ അണുബാധയും മറ്റ് ആരോഗ്യപ്രശ്നങ്ങളുമെല്ലാം ഇല്ലാതായെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
2004ലാണ് വാഷ് യുവര്‍ ഹാന്‍റ് ക്യാമ്പെയ്ന്‍ തുടങ്ങുന്നത്. സോപ്പും ആല്‍ക്കഹോളും ചേര്‍ന്ന കൈ കഴുകുന്ന ദ്രാവകവും ഉള്‍പ്പെടെയുള്ള പ്രചാരണങ്ങള്‍ക്കാണ് അധികൃതര്‍ നേതൃത്വം നല്‍കിയത്. പതിനായിരത്തോളം പേരുടെയെങ്കിലും ജീവന്‍ ഇതുമൂലം രക്ഷിച്ചിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്. 187 ആശുപത്രികളിലായി നടപ്പിലാക്കിയ പദ്ധതി വന്‍ വിജയമായെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം വക്താക്കള്‍ പറഞ്ഞു. ആശുപത്രി വാര്‍ഡുകള്‍ വിടുന്നതിന് മുമ്പായി രോഗികളും സന്ദര്‍ശകരും നേഴ്സുമാരുമെല്ലാം കൈകള്‍ സോപ്പും അല്‍ക്കഹോള്‍ ചേര്‍ന്ന ദ്രാവകവുംകൊണ്ട് കഴുകണമെന്നാണ് കൈ കഴുകല്‍ ക്യാമ്പെയ്ന്‍ വ്യക്തമാക്കിയിരുന്നത്.
ഭക്ഷണം കഴിക്കുന്നിന് മുമ്പായി കൈകള്‍ കഴുകണമെന്നും രോഗികളെ തൊടുന്നവര്‍ ഒരുകാരണവശാലം കൈ കഴുകാതെ ഒന്നും ചെയ്യരുതെന്നും ക്യാമ്പെയ്ന്‍റെ അജണ്ടയായിരുന്നു. ഇതെല്ലാം അക്ഷരംപ്രതി അനുസരിച്ചതാണ് ഇത്രയുംപേരുടെ ജീവന്‍ രക്ഷിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. അണുബാധ ഏല്‍ക്കുന്നവരുടെ എണ്ണം 16.75 ശതമാനത്തില്‍നിന്ന് 9.49 ശതമാനമായി കുറഞ്ഞെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. ഓരോ രോഗിക്കും ഒരു ദിവസം 59.8 മില്ലി ലിറ്റര്‍ സോപ്പും ദ്രാവകവുമാണ് ആശുപത്രി അധികൃതര്‍ നല്‍കിയിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല