സംഭവം നടന്നത് 12 വര്‍ഷങ്ങള്‍ക്കു മുന്‍പാണ്, മോസ്കോയിലെ ഒരു മറ്റെര്‍ണിറ്റി ഹോസ്പിറ്റലില്‍ ജനിച്ച രണ്ടു പെണ്‍കുട്ടികള്‍ പരസ്പരം മാറിപ്പോയി. എന്നാല്‍ തുടര്‍ന്നുള്ള 12 വര്‍ഷങ്ങള്‍ ജനിതകപരമായി തങ്ങളുടെതല്ലാത്ത കുഞ്ഞുങ്ങളെ തങ്ങളുടെ മക്കളായി വളര്‍ത്തി രണ്ടു ദമ്പതികള്‍. ഐറിന, അന്ന എന്നീ രണ്ടു പെണ്‍കുട്ടികളാണ് ആശുപത്രിയില്‍ പരസ്പരം മാറിപ്പോയത്. എന്നാല്‍ പിന്നീട് ഐറിന് തന്റെ മുഖച്ഛായയല്ല എന്നുപറഞ്ഞ് അവളെ ലഭിച്ച യൂലിയ ബെലയേവയുടെ ഭര്‍ത്താവ് വിവാഹബന്ധം തന്നെ വേര്‍പെടുത്തുകയുമുണ്ടായി.
എന്തായാലും ഇതോടുകൂടി ഒരു വലിയ രഹസ്യത്തിന്റെ ചുരുലഴിയാനും തുടങ്ങിയെന്നു പറഞ്ഞാല്‍ മതിയല്ലോ. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഐറിനയുടെ യഥാര്‍ഥ മാതാപിതാക്കളെ കണ്ടെത്തി. അവര്‍ 12 വര്‍ഷമായി വളര്‍ത്തിയിരുന്ന അന്നയാണ് യൂലിയയുടെ മകള്‍ എന്നും തിരിച്ചറിഞ്ഞു. കുട്ടികളെ പ്രസവിച്ചത് ഒരേ ദിവസം ഒരേ സമയത്ത് ഒരേ വാര്‍ഡില്‍ ആയിരുന്നതിനാലും രണ്ട് അമ്മമാരുടെയും പേരുകള്‍ക്ക് സാമ്യം ഉണ്ടായിരുന്നതിനാലുമാണ് കുട്ടികള്‍ മാറിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
ആശുപത്രി അധികൃതരുടെ അശ്രദ്ധമൂലം രണ്ടു നവജാത ശിശുക്കള്‍ പരസ്പരം മാറിയതിന് ഓരോരുത്തര്‍ക്കും ഒരു ലക്ഷം ഡോളര്‍ വീതം (ആകെ ഏകദേശം രണ്ടു കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ആശുപത്രിയോട് മോസ്കോയിലെ കോടതി കഴിഞ്ഞ ദിവസം വിധിക്കുകയും ചെയ്തു. കുട്ടികളെ പരസ്പരം മാറി ലഭിച്ച കുടുംബങ്ങള്‍ക്കാണ് തുക ലഭിക്കുകയെങ്കിലും, പെണ്‍കുട്ടികളുടെയും മാതാപിതാക്കളുടെയും ഞെട്ടല്‍ മാറിയിട്ടില്ല. കുട്ടികളാകട്ടെ വളര്‍ന്ന വീട് വിട്ടുപോകാന്‍ ഒരുക്കവുമല്ല.
നഷ്ടപരിഹാരത്തുകകൊണ്ട് അടുത്തടുത്ത് വീടുകള്‍ വാങ്ങി പരസ്പരം ബന്ധപ്പെട്ട് ജീവിക്കാനാണ് രണ്ടു കുടുംബങ്ങളുടെയും തീരുമാനം. ‘ഈ ലോകത്തിലുള്ള പണം മുഴുവന്‍ നഷ്ടപരിഹാരമായി കിട്ടിയാലും ഇതിന്റെ വേദന മാറില്ല – കുട്ടികളുടെ അമ്മമാര്‍ പറയുന്നു. എന്തായാലും ജനിതക പരിശോധനയിലാണ് ഞെട്ടലോടെ ആ സത്യം അറിയുന്നത് എന്നിരിക്കെ ഇനി എന്തായാലും മക്കള്‍ മാറിയിട്ടില്ലെന്ന് ഈ മാതാപിതാക്കള്‍ക്ക് വിശ്വസിക്കാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല