ഭീമമായ നഷ്ടത്തിലായിരുന്ന ബ്രിട്ടനിലെ തന്നെ ഏറ്റവും വലിയ ഹോസ്പിറ്റല്‍ ട്രസ്റ്റ് ഗവണ്‍മെന്റ് ഏറ്റെടുത്തു. ആഴ്ചയില്‍ ഒരു മില്യണ്‍ പൗണ്ടിലധികം നഷ്ടത്തിലാണ് ഈ ഹോസ്പിറ്റലുകള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. സൗത്ത് ലണ്ടന്‍ ഹെല്‍ത്ത് കെയര്‍ ട്രസ്റ്റാണ് നഷ്ടത്തിലായതിനെ തുടര്‍ന്ന് ഗവണ്‍മെന്റ് ഏറ്റെടുത്തിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയ്ക്ക് 150 മില്യണ്‍ പൗണ്ട് നഷ്ടത്തിലാണ് ആശുപത്രികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുളളില്‍ വാര്‍ഷിക നഷ്ടം എഴുപത്തി അഞ്ച് ലക്ഷമായി ഉയരുമെന്ന് വിദഗ്ദ്ധര്‍ പ്രവചിച്ച അവസരത്തിലാണ് ഹോസ്പിറ്റല്‍ ട്രസ്റ്റ് ഏറ്റെടുക്കാന്‍ ഗവണ്‍മെന്റ് തീരുമാനിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി തന്നെ ഏറ്റെടുക്കല്‍ വിവരം ഗവണ്‍മെന്റ് ഹോസ്പിറ്റലിന്റെ ചീഫ് എക്‌സിക്യൂട്ടീവിനെ അറിയിച്ചിട്ടുണ്ട്. ഹോസ്പിറ്റലിന്റെ ഭരണധികാരികള്‍ ഹെല്‍ത്ത് സെക്രട്ടറി ആന്‍ഡ്രൂ ലാന്‍സ്‌ലിയുമായി ബന്ധപ്പെടണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സിഡ്കപ്പിലെ ക്യൂന്‍മേരി ഹോസ്പിറ്റല്‍, വൂള്‍വിച്ചിലെ ക്യൂന്‍ എലിസബത്ത് ഹോസ്പിറ്റല്‍, ബ്രോംലിയിലെ പ്രന്‍സസ് റോയല്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ എന്നിവയാണ് സൗത്ത് ലണ്ടന്‍ ഹെല്‍ത്ത് കെയര്‍ ട്രസ്റ്റിന്റെ കീഴിലുളള ആശുപത്രികള്‍. ഹോസ്പിറ്റലിന്റെ നടത്തിപ്പിനായി സ്വകാര്യ കമ്പനികളില്‍ നിന്നെടുത്ത വായ്പയുടെ പലിശയായി മാത്രം ഒരു വര്‍ഷം 61 മില്യണ്‍ പൗണ്ട് നല്‍കുന്നുണ്ടന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. യുകെയിലെ തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്കും അണുബാധയേല്‍ക്കാത്ത ആശുപത്രികളുമാണ് ഇവയെന്ന് ട്രസ്റ്റ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല