ലണ്ടനിലെ ആശുപത്രികളില്‍ പ്രായമായവര്‍ അവഗണിക്കപ്പെടുന്നത് തുടരുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ടുകളിലാണ് ഇക്കാര്യത്തെക്കുറിച്ച് സൂചനകളുള്ളത്. എന്‍എച്ച്എസിന്റെ കീഴിലുള്ള അഞ്ച് ആശുപത്രികളുടെ കാര്യത്തിലാണ് വ്യക്തമാക്കിയിരിക്കുന്നത്. ഈ ആശുപത്രികളില്‍ വൃദ്ധന്മാരെ കാര്യമായി പരിഗണിക്കുന്നില്ലെന്നാണ് ഉയരുന്ന ആരോപണങ്ങളില്‍ പ്രധാനം. ആശുപത്രികളിലെ ഗുണമേന്മയെക്കുറിച്ച് പരിശോധിക്കുന്ന കമ്മറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വൃദ്ധന്മാരായ രോഗികളോട് സാധാരണ രോഗികളോട് കാണിക്കുന്നതിന്റെ നാല്‍പത് ശതമാനംപോലും പരിഗണന കാണിക്കുന്നില്ലെന്നാണ് കമ്മറ്റി കണ്ടെത്തിയിരിക്കുന്നത്. നൂറ് ആശുപത്രികളില്‍ നടത്തിയ പരിശോധനകളെത്തുടര്‍ന്നാണ് കമ്മറ്റി ഈ നിഗമനത്തില്‍ എത്തിയത്. നൂറ് ആശുപത്രികളില്‍ ഏതാണ്ട് നാല്‍പത്തിയൊന്‍പത് ആശുപത്രികളും രോഗികളോടുള്ള പരിഗണനയുടെ കാര്യത്തില്‍ വളരെ പുറകിലാണ്.
ബിര്‍മിഹാമിലെ സാഡ്വെല്‍ ജനറല്‍ ആശുപത്രി, വോര്‍സെക്ടര്‍ ആലക്ടസാണ്ട ആശുപത്രി എന്നിവയുടെ കാര്യത്തില്‍ കൂടുതല്‍ ആശങ്കയുണ്ടെന്ന് കമ്മറ്റി വ്യക്തമാക്കി. കൂടാതെ പതിനഞ്ചോളം ആശുപത്രികളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്നും മുപ്പത്തിരണ്ട് ആശുപത്രികള്‍ നിസാരമാണെങ്കിലും ആശങ്ക ഉയര്‍ത്തുന്നുണ്ടെന്നാണ് വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. അഞ്ചോളം ആശുപത്രികള്‍ നിയമങ്ങള്‍ ലംഘിക്കുന്നതായും വ്യക്തമായിട്ടുണ്ട്.
ചില ആശുപത്രികളുടെ ഗുണമേന്മയുടെ കാര്യത്തില്‍ രോഗികള്‍ വ്യാപകമായ പരാതി ഉയര്‍ത്തിയിട്ടുള്ളതാണ്. ചില ആശുപത്രികളില്‍ മുന്നറിയിപ്പില്ലാതെ പരിശോധിക്കാന്‍ ചെന്നപ്പോള്‍ ഗുരുതരമായ സുരക്ഷാവീഴ്ചകള്‍പോലും കണ്ടെത്തിയെന്നും കമ്മറ്റി അംഗങ്ങള്‍ വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല