പല രാജ്യങ്ങളും നിയമപരമായി തന്നെ ലിംഗ നിര്‍ണയത്തെ എതിര്‍ക്കുന്നുണ്ട്, അതിനു പ്രധാന കാരണം കുഞ്ഞിന്റെ സെക്സ് തിരിച്ചറിയുന്ന പക്ഷം അവര്‍ ഗര്‍ഭസ്ഥ ശിശുവിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുമോ എന്ന് ഭയന്നാണ്. എന്നാല്‍ ബ്രിട്ടനിലെ ചില മറ്റേര്‍നിറ്റി യൂണിറ്റുകള്‍ രക്ഷിതാക്കളോടു കുട്ടിയുടെ ലിംഗം ഏതെന്നു വെളിപ്പെടുത്താത്തത് ഹോസ്പിറ്റല്‍ ജീവനക്കാര്‍ക്ക് സമയമില്ലാത്തത് കൊണ്ടാണത്രേ! എന്നാല്‍ പ്രത്യക്ഷത്തില്‍ ഈ കാരണം പറയുന്നുണ്ടെങ്കിലും അബോര്‍ഷന്‍ നിരക്കുകള്‍ കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ തീരുമാനമെന്ന് വ്യക്തമാണ്.
ഹോസ്പിറ്റല്‍ അധികൃതര്‍ ചിലവ് ചുരുക്കലിന്റെയും ജീവനക്കാരുടെ കുറവ് നികത്തുന്നതിന്റെയും ഭാഗമായാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്, എന്തായാലും ഈ തീരുമാനം ഗര്‍ഭചിദ്ര നിരക്ക് കുറക്കാന്‍ സഹായിക്കുമെന്ന് ഉറപ്പാണ്. ഇന്ത്യയിലെ പോലെ തന്നെ ബ്രിട്ടനിലും മാതാപിതാക്കള്‍ക്ക് ആണ്കുട്ടികളോടാണ് പ്രിയമെന്ന് കഴിഞ്ഞ കാലങ്ങളിലെ അബോര്‍ഷന്‍ കണക്കുകള്‍ എടുത്തു പരിശോധിച്ചാല്‍ വ്യക്തമാണ്.
വാറ്റ്ഫോര്‍ഡ്, സെന്റ് ആല്‍ബന്‍സ്,ഹെമേല്‍ ഹെമ്പ്സ്റ്റെഡ്,ലുടോന്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഹോസ്പിട്ടലുകളില്‍ നടത്തിയ ഈ കഴിഞ്ഞ ദിവസം പുറത്തു വന്ന സര്‍വ്വേ റിപ്പോര്‍ട്ടിലാണ് സമയമില്ലാത്തത് മൂലം ലിംഗനിര്‍ണയം ജീവനക്കാര്‍ നടത്താറില്ലെന്നു വ്യക്തമായത്. എല്ലാ ട്രസ്റ്റുകളും, ലിംഗ നിര്‍ണയം കൊണ്ട് ഒന്നും നേടാനില്ലെന്നും ഈ പരിശോധന ചിലവ് വര്‍ദ്ധിപ്പിക്കുകയെ ഉള്ളൂ എന്നും രോഗികളോട് പറഞ്ഞു ഒഴിഞ്ഞു മാറുന്നുണ്ടെങ്കിലും ഡോ:ശഹാബ് ഖുറേഷി പറയുന്നത് ലിംഗ നിര്‍ണയത്തെ തുടര്‍ന്ന് കുട്ടി തങ്ങള്‍ക്കു വേണ്ടതല്ലെന്നു തോന്നുന്നവര്‍ ഗര്‍ഭസ്ഥ ശിശുക്കളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് കുറക്കാന്‍ വേണ്ടി കൂടിയാണ് ഈ തീരുമാനമെന്ന് സാക്ഷ്യപ്പെടുത്ത്ന്നുണ്ട്.
ബ്രിട്ടനില്‍ തന്നെ ചൈനക്കാരും ആഫ്രിക്കക്കാരും ഇന്ത്യക്കാരും ഈസ്റ്റെന്‍ യൂരോപ്യന്കാരും പെണ്‍കുട്ടിയേക്കാള്‍ ആണ്‍കുട്ടി വേണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചില ഹോസ്പിറ്റലുകള്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയത്തിന് അമിത ചാര്‍ജും ഈടാക്കി തുടങ്ങിയിട്ടുണ്ട്. ഒക്റ്റോബറില്‍ യൂറോപ്യന്‍ കൌണ്‍സില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം നടത്തുന്നത് വിലക്കി കൊണ്ടുള്ള ഉത്തരവ് ഇറക്കിയേക്കുമെന്നും സൂചനയുണ്ട്. എന്തായാലും ഇന്ത്യക്കാരടക്കമുള്ള വിദേശിയര്‍ പെണ്‍കുട്ടിയോട് കാണിക്കുന്ന അവഗണനയെ തുടര്‍ന്നാണ് ഇപ്പോള്‍ ഇത്തരം തീരുമാനങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല