1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 5, 2016

സ്വന്തം ലേഖകന്‍: ബന്ദി നാടകം, മുന്‍ പാക് സൈനിക മേധാവിയുടെ മകനെ രക്ഷിക്കാന്‍ അല്‍ ഖെയ്ദ നേതാവിന്റെ മക്കളെ വിട്ടയച്ചതായി ആരോപണം. പാകിസ്താന്‍ മുന്‍ സൈനിക മേധാവിയുടെ തട്ടിക്കൊണ്ട് പോയ മകനെ തിരികെ ലഭിക്കുന്നതിന് പാകിസ്താന്‍ അല്‍ ഖെയ്ദ നോതാവിന്റെ പെണ്‍മക്കളെ വിട്ടയച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അല്‍ ഖൊയ്ദ നേതാവ് അയ്മന്‍ അല്‍ സവാഹിരിയുടെ രണ്ട് പെണ്‍മക്കളെയും മറ്റൊരു യുവതിയെയുമാണ് വിട്ടയച്ചത്.

പാകിസ്താന്റെ മുന്‍ സൈനിക മേധാവി ജനറല്‍ അഷ്‌റഫ് പര്‍വേസ് കയാനിയുടെ മകനെ വിട്ടുകിട്ടുന്നതിനായിരുന്നു ഇത്. അല്‍ ഖെയ്ദയെ അനുകൂലിക്കുന്ന അല്‍ മസ്‌ര എന്ന മാസികയെ ഉദ്ധരിച്ച് ലോംഗ് വാര്‍ ജേണല്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഓഗസ്റ്റ് അവസാനം പുറത്തിറങ്ങിയ പതിപ്പിലാണ് വെളിപ്പെടുത്തല്‍.

സവാഹിരിയുടെയും ഷെയ്ഖ് മര്‍ജന്‍ സലീം എന്നയാളുടെയും പെണ്‍മക്കളെ പാക് സൈന്യം അനധികൃതമായി തടങ്കലില്‍ ആക്കിയെന്നാണ് അല്‍ ഖൊയ്ദയുടെ അവകാശവാദം. ഇവരെ വിട്ട് കിട്ടുന്നതിന് പാക് മുന്‍ സൈനിക മേധാവിയുടെ മകനെ തട്ടിക്കൊണ്ട് പോകുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.