സ്വന്തം ലേഖകൻ: കൊളംബസിൽ മലയാളികൾ ഉൾപ്പെടെ 27 ഇന്ത്യൻ വിദ്യാർഥികൾ താമസിച്ചിരുന്ന കെട്ടിടത്തിന് തീപ്പിടിച്ചു. ഏതാനും പേർക്ക് പൊള്ളലേറ്റു. പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം 6.30 നായിരുന്നു സംഭവം.
ആരുടേയും പരിക്കുകൾ സാരമുള്ളതല്ല. കുട്ടികൾ വാടകയ്ക്ക് താമസിച്ചിരുന്ന താൽക്കാലിക നിർമ്മിതിയാണ് അഗ്നിക്കിരയായത്. മൊബൈൽ ഫോണും ധരിച്ചിരുന്ന വസ്ത്രവുമൊഴികെ മറ്റെല്ലാം നഷ്ടപ്പെട്ടതായി പുതുപ്പള്ളി സ്വദേശിനി പറഞ്ഞു.
പോലീസും റെഡ് ക്രോസും ഇടപെട്ട് വിദ്യാർഥികളെ ഹോട്ടലിലേക്ക് മാറ്റി പാർപ്പിച്ചിരിക്കുകയാണ്. താൽക്കാലിക പാസ്പോർട്ട് ലഭ്യമാക്കുന്നതിനായി വിദ്യാർഥികൾ ഇന്ത്യൻ എംബസ്സിയുടെ സഹായം തേടിയിട്ടുണ്ട്. താമസം പ്രതിസന്ധിയിലായതോടെ നിലവിൽ എംബസി ഏർപ്പെടുത്തിയ താമസസ്ഥലത്താണ് ഇവരുള്ളത്.
സാധനങ്ങൾ വാങ്ങാനായി ഇവർ പുറത്തിറങ്ങിയപ്പോഴാണ് തീപിടിത്തമുണ്ടായതെന്നത് എന്നതിനാൽ ഒഴിവായത് വൻ ദുരന്തമാണ്. തിരുവനന്തപുരം, കോട്ടയം, കണ്ണൂർ സ്വദേശികളായ വിദ്യാർഥികളുടെ രേഖകളാണ് കത്തിനശിച്ചത്. യാത്രാരേഖകൾക്ക് പുറമെ തിരിച്ചറിയൽ രേഖകളും പഠനവുമായി ബന്ധപ്പെട്ട രേഖകളും നശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല