ബ്രിട്ടനില്‍ സ്വന്തമായി ഒരു വീടൊക്കെ വാങ്ങി കുടുംബത്തോടൊപ്പം ജീവിക്കാമെന്ന് ആഗ്രഹിക്കുന്ന നിരവധി മലയാളികള്‍ യുകെയില്‍ ഉണ്ട്. ഇവരുടെ ഈ മോഹത്തിന് തിരിച്ചടിയാകുന്ന റിപ്പോര്‍ട്ടാണ് അടുത്തിടെ പുറത്ത് വന്നു കൊണ്ടിരിക്കുന്നു. വരും വര്‍ഷങ്ങളില്‍ യുകെയില്‍ വീടുകള്‍ കിട്ടാക്കനി ആകുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
യുകെയില്‍ 2015 ആകുമ്പോഴേക്കും 750,000 വീടുകളുടെ കുറവുണ്ടാകുമെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ളിക് പോളിസി റിസര്‍ച്ചി ന്റെ (ഐപിപിആര്‍) പഠനം തെളിയിക്കുന്നത്. ഈ വര്‍ഷം പുതിയ വീടുകളുടെ നിര്‍മാണം ഒരു ലക്ഷത്തില്‍താഴെ എത്തിയിരിക്കുകയാണ്. ഒരു വര്‍ഷം 2,50,000 പാര്‍പ്പിടങ്ങളെങ്കിലും നിര്‍മിക്കാനായെങ്കിലേ പ്രതിസന്ധി മറികടക്കാനാകൂവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാരിന്റെ കൂടുതല്‍ പണം ഉപയോഗിക്കാതെതന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിച്ചാലേ വീടുകളുടെ ക്ഷാമം മറികടക്കാനാകൂവെന്ന് ഐപിപിആര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
പാര്‍പ്പിടങ്ങള്‍ നിര്‍മിക്കുന്നതിനേക്കാള്‍ സ്ഥലം വില്‍ക്കുന്നതിനാണ് നിര്‍മാണ മേഖല ഇപ്പോള്‍ പ്രാമുഖ്യം നല്‍കുന്നതെന്ന് ഐപിപിആര്‍ മേധാവി നിക്ക് പിയേഴ്സ് പറയുന്നു. സര്‍ക്കാരിന്റെ പുതിയ പാര്‍പ്പിട നയംകൊണ്ട് ആവശ്യം നിര്‍വഹിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ കണക്കുകളനുസരിച്ച് ലണ്ടനില്‍മാത്രം 3,25,000 വീടുകളുടെ കുറവ് 2025ല്‍ അനുഭവപ്പെടും. യോര്‍ക്ക്ഷയറിലും ഹംബര്‍സൈഡിലും സൌത്ത് ഈസ്റ്റ് ഇംഗ്ളണ്ടിലും വന്‍ കുറവുണ്ടാകും. നോര്‍ത്ത് വെസ്റ്റില്‍ മാത്രമാണ് ആവശ്യത്തിനു വീടുകളുണ്ടാകുക. നിരവധി വീടുകള്‍ നിലവില്‍ ആള്‍ത്താമസമില്ലാതെ കിടക്കുന്ന പ്രദേശമാണിത്.
എന്തായാലും വീടില്ലെങ്കിലും സ്ഥലം വില്‍ക്കാന്‍ ഉണ്ടെന്നത് നമുക്ക് ആശ്വാസകരമായ വാര്‍ത്തയാണ്.ഒരു പത്തു സെന്‍റ് വാങ്ങി സ്വന്തമായി ഒരു കേരള സ്റ്റൈല്‍ വീട് പണിയുന്നതിനെക്കുറിച്ച് ആലോചിച്ചു തുടങ്ങാം.ഒപ്പം പണിയില്ലാത്ത മലയാളികള്‍ക്ക് നാട്ടില്‍ പോയി മേസ്തിരിപ്പണിയിലും മൈക്കാട് പണിയിലും പരിശീലനം നേടുകയുമാവാം…എങ്ങിനെയുണ്ട് ഐഡിയാ…ഈ തകര്‍പ്പന്‍ ഐഡിയ നിങ്ങളുടെ ജീവിതം മാറ്റി മറിക്കുമെന്ന് ഉറപ്പാണ് .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല