ചൈനയിലെ വിവാഹം കഴിക്കാത്ത ആണുങ്ങളെല്ലാം ഇപ്പോള്‍ വീടുണ്ടാക്കാനുള്ള പോരാട്ടത്തിലാണ്. കാരണം താമസിക്കാന്‍ സ്വന്തമായൊരു സ്ഥലമില്ലാത്ത പുരുഷനെ വിവാഹം കഴിയ്ക്കാന്‍ മിക്ക ചൈനീസ് പെണ്‍കുട്ടികള്‍ക്കും മടിയാണ്.ചൈനയിലെ വിവാഹങ്ങളെ കുറിച്ച് നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
രാജ്യത്തെ 70 ശതമാനം പെണ്‍കുട്ടികളും വിവാഹത്തിനു സമ്മതം മൂളണമെങ്കില്‍ സ്വന്തമായി താമസിക്കാനുള്ള സൗകര്യം വേണമെന്ന് നിര്‍ബന്ധം പിടിയ്ക്കുന്നുണ്ട്. അരലക്ഷത്തിലധികം പെണ്‍കുട്ടികളില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചാണ് കമ്മിറ്റി ഓഫ് മാച്ച്മേക്കിങ് സര്‍വിസ് ഇന്‍ഡസ്ട്രീസ് പഠനം പൂര്‍ത്തിയാക്കിയിട്ടുള്ളത്.
പ്രതിമാസം 4000 യുവാന്‍( ഏകദേശം 31000 രൂപ) വരുമാനമില്ലാത്തൊരു യുവാവ് വിവാഹം കഴിയ്ക്കുന്നതില്‍ കാര്യമില്ലെന്ന നിലപാടാണ് മിക്ക പെണ്‍കുട്ടികള്‍ക്കുമുള്ളത്. 1990നുശേഷം ജനിച്ചവരെയും 1970നമുമ്പ് ജനിച്ചവരെയും താരതമ്യം ചെയ്തപ്പോള്‍ പ്രായകുറഞ്ഞവരില് 25 ശതമാനത്തോളം പേരും പ്രേമിച്ചവരോ പ്രേമിക്കുന്നവരോ ആണ്. അതേ സമയം പ്രായം കൂടിയവരില്‍ വെരും 4 നാലുശതമാനം മാത്രമാണ് മിഡില്‍ സ്കൂളിലോ കോളജിലോ പ്രേമിച്ചു നടന്നിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല