തന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ അവസ്ഥയിലൂടെയാണ് 51 കാരനായ ബാസ്സം കുഹ കടന്നു പോകുന്നതിപ്പോള്‍ കാരണം തന്റെ വീട്ടില്‍ പടര്‍ന്ന അഗ്നി അദ്ദേഹത്തിന്റെ ഭാര്യയുടെയും അഞ്ചു മക്കളുടെയും ജീവനാണ് അപഹരിച്ചത്. രണ്ടു കയ്യിലും ബാന്‍ഡേജും മുഖത്ത് പോള്ളലേറ്റതിന്റെ പാടുമായി ഈ മനുഷ്യന്‍ തന്റെ മക്കള്‍ക്കും ഭാര്യക്കും യാത്രാമൊഴി പറയുമ്പോള്‍ ഒരു മകള്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. ബാസ്സമിന്റെ ഭാര്യ മുന (41) മക്കളായ ഹെനിന്‍ (14), ബാസ്മ (13), അമല്‍ (9) മുസ്തഫ (5), യെയ (2) എന്നിവരെ കഴിഞ്ഞ ശനിയാഴ്ചയിലെ വെളുപ്പാന്‍ കാലത്താണ് വീട്ടില്‍ പടര്‍ന്ന അഗ്നി ഇരയാക്കിയത്.
നോര്‍ത്ത് ലണ്ടനിലെ നീസ്ടെനിലുള്ള ഇവരുടെ അഗനിക്കിരയായ വീട്ടില്‍ നിന്നും ബസ്സമിനോപ്പം 16 കാരിയായ മകള്‍ നൂര്‍ മാത്രമാണ് രക്ഷപ്പെട്ടത്. ഈസ്റ്റ് ലണ്ടനിലെ ഗാര്‍ഡന്‍സ് ഓഫ് പീസ് മുസ്ലിം സെമിത്തേരിയില്‍ ഇവരുടെ ഖബറടക്കത്തിന് സാക്ഷിയാവാന്‍ നൂറു കണക്കിന് ആളുകളാണ് തടിച്ചു കൂടിയത്. ഇസ്ലാമിക വിശ്വാസപ്രകാരം മരിച്ചു കഴിഞ്ഞാല്‍ ശവശരീരം എത്രയും വേഗം അടക്കം ചെയെണ്ടതാണ് അതിനാലാണ് മൂത്ത മകളായ നൂറിന്റെ അസാന്നിധ്യത്തില്‍ പോലും ഖബറടക്കം നടത്തേണ്ടി വന്നതെന്ന് സെമിത്തേരി വക്താവ് പറഞ്ഞു.
ലണ്ടനിലെ ഫയര്‍ ഫോഴ്സ് പറയുന്നത് വീട്ടിലുണ്ടായിരുന്ന ഫ്രീസറാകാം അഗ്നി പടര്‍ത്താന്‍ ഇടയാക്കിയതെന്നാണ്. കഴിഞ്ഞ പത്തു വര്‍ഷത്തെ ചരിത്രമെടുതാല്‍ ഫ്രീസര്‍ മൂലം അഗ്നി ബാധയുണ്ടാകുന്നത് ലണ്ടനില്‍ വര്‍ദ്ധിച്ചിട്ടുമുണ്ട്. ബെകൊയുടെതാണ് ഈ ഫ്രിഡജ് എന്നാണു കരുതുന്നത്, ഇവരുടെ തന്നെ ഫ്രിഡ്ജുകള്‍ ഈ വര്‍ഷം തന്നെ 30 അഗ്നി ബാധകളാണ് ലണ്ടനില്‍ തന്നെ ഉണ്ടാക്കിയിട്ടുള്ളത്. എന്നാല്‍ കമ്പനി അധികൃതര്‍ പറയുന്നത് ഈ ഫ്രീസര്‍ താങ്ങളുടെതല്ല എന്നാണ്. ഒന്‍പതു മാസങ്ങള്‍ക്ക് മുന്‍പ് ഇത്തരത്തിലുള്ള തകരാറുകള്‍ മൂലം ബെകോ തങ്ങളുടെ 500000 ഫ്രിഡ്ജു-ഫ്രീസറുകള്‍ പിന്‍വലിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല