ബര്‍മിംഗ്ഹാമിനടുത്ത് വാല്‍സാല്‍ കൌണ്‍സില്‍ പരിധിയില്‍പെട്ട റഷാളില്‍ മലയാളിയുടെ വീട് ഇന്നലെ രാത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ കത്തി നശിച്ചു.റഷാള്‍ വിന്റെര്‍ലി ലൈനില്‍ താമസിക്കുന്ന ഷിജു തോമസിന്റെ വീടിനാണ് ഇന്നലെ രാത്രി എട്ടരയോടെ തീപിടിച്ചത്.ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് കാരണമെന്നു സംശയിക്കുന്നുവെങ്കിലും വിദഗ്ദ പരിശോധനയില്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ.
വീടിന്റെ താഴത്തെ നില ഏതാണ്ട് പൂര്‍ണമായും മുകളിലത്തെ നില ഭാകികമായും കത്തി നശിച്ചു.അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.ഫയര്‍ അലാം മുഴങ്ങിയ ശബ്ദം കേട്ടയുടന്‍ മുകളിലത്തെ നിലയില്‍ കുട്ടികളെ ഉറക്കാന്‍ കിടത്തുകയായിരുന്ന ഷിജു കുട്ടികളെയുമായി കണ്സര്‍വെറ്ററി വഴി രക്ഷപെടുകയായിരുന്നു.ഷിജുവിന്റെ ഭാര്യ അപകടസമയത് നൈറ്റ് ഡ്യൂട്ടിയില്‍ ആയിരുന്നു.ഷിജുവും ഭാര്യയും എന്‍ എച്ച് എസ്സില്‍ നഴ്സുമാര്‍ ആണ്.
മുപ്പതോളം മലയാളി കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലമാണ് റഷാള്‍.അപകടവിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഒറ്റെരെപ്പേര്‍ ഷിജുവിന്റെ വീട്ടില്‍ എത്തിയിട്ടുണ്ട്.ഷിജുവിന്റെ സഹോദരന്‍ ഷൈജുവും ഇതേ സ്ട്രീറ്റില്‍ തന്നെയാണ് താമസിക്കുന്നത്. വിവരമറിഞ്ഞ ഇന്‍ഷുറന്‍സ് കമ്പനി അധികൃതര്‍ താമസിയാതെ സ്ഥലതെതുമെന്നു ഷിജുവിന്റെ ഒരു കുടുംബ സുഹൃത്ത് എന്‍ ആര്‍ ഐ മലയാളിയോടെ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല