ലണ്ടന്‍: ഏതാണ്ട് ആറായിരത്തി അഞ്ഞൂറ് വര്‍ഷത്തിലധികം പഴക്കമുളള വീട് വെയില്‍സില്‍ കണ്ടെത്തി. അന്‍പത് അടി നീളമുളള ഈ വീടിന് ഈജിപ്തിലെ പ്രസിദ്ധമായ പിരമിഡുകളേക്കാള്‍ പഴക്കമുണ്ടെന്നാണ് കരുതുന്നത്. വീടിന്റെ അടിത്തറയാണ് കണ്ടെത്തിയിട്ടുളളത്. അന്‍പതടി നീളമുളള ഒരു മീറ്റീങ്ങ് ഹൗസാണിതെന്നാണ് കരുതുന്നത്. എന്നാല്‍ ഇതേ പറ്റി കൂടുതലൊന്നും പറയാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ബ്രിട്ടനിലെങ്ങും തന്നെ മുന്‍പ് ഇത്തരം വീടുകള്‍ കണ്ടെത്തിയിട്ടില്ല. വീടിന്റെ ഫൗണ്ടേഷന്‍ മൂന്നടി വീതിയുളള മരത്തടികള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.
സൗത്ത് വെയില്‍സിലെ മോണ്‍മൗത്തില്‍ ഒരു പുതിയ വീട് നിര്‍മ്മിക്കുന്നതിനായി കുഴിക്കുന്നതിനിടയിലാണ് ഇതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന പുരാവസ്തു ഗവേഷകര്‍ നടത്തിയ അന്വേഷത്തിലാണ് വീടിന്റെ അടിത്തറ കണ്ടെത്തിയത്. നിയോലിത്തിക് യുഗത്തിന്റെ ആദ്യകാലഘട്ടത്തിലാണ് വീട് നിര്‍മ്മിച്ചിരിക്കുന്നതെന്നാണ് മോണ്‍മൗത്ത് ആര്‍ക്കിയോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണ്ടെത്തല്‍. ഈജിപ്തിലെ പിരമിഡുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് നാലായിരത്തി അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. എന്നാല്‍ ഇതെന്തിന്റെ അടിത്തറയാണന്ന് ഉറപ്പിച്ച് പറയാന്‍ ഗവേഷകര്‍ക്ക് കഴിയുന്നില്ല. കുറഞ്ഞത് ലോഹയുഗത്തോളം ഇതിന് പഴക്കമുണ്ടാകുമെന്നാണ് ഗവേഷകര്‍ കരുതുന്നത്. എന്നാല്‍ ചിലര്‍ ഇത് നിയോലിത്തിക് കാലഘട്ടത്തിലേതാണന്ന് ഉറപ്പിച്ച് പറയുന്നു. ഇതിന്റെ കാലപ്പഴക്കം നിര്‍ണ്ണയിക്കാനായി റേഡിയോ കാര്‍ബണ്‍ ടെസ്റ്റിന് അയച്ചിട്ടുണ്ട്. അടുത്ത മാസത്തോടെ ഫലം ലഭിക്കുമെന്നാണ് കരുതുന്നതെന്ന് ആര്‍ക്കിയോളജിസ്റ്റ് സ്റ്റീവ് ക്ലാര്‍ക്ക് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല