ബ്രിട്ടന്‍ രണ്ടാമതും മാന്ദ്യത്തിലേക്ക് കൂപ്പു കുത്തിയതിനു പിന്നാലെ വീടുകളുടെ വിലയും കഴിഞ്ഞമാസം കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ട്. ഏപ്രിലില്‍ ദിവസം 130 പൌണ്ട് വീതമാണ് വില കുറഞ്ഞതെന്ന് ഹാലിഫാക്‌സ് വിലസൂചിക ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ ഒരു ശരാശരി വീടിന് 159,883 പൗണ്ടാണ് വിലവരുന്നത്. മാര്‍ച്ചിന അപേക്ഷിച്ച് 2.4 ശതമാനം കുറവാണിത്. 163,796 പൗണ്ടായിരുന്നു മാര്‍ച്ചിലെ വില.
ആദ്യമായി വീടുവാങ്ങുന്നവര്‍ക്കുള്ള സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് മാര്‍ച്ച് അവസാനം തീരാനിരുന്നതിനാല്‍ ഈ വര്‍ഷത്തെ ആദ്യ മൂന്നു മാസങ്ങളില്‍ വീടുവില്‍പന തകൃതിയായി നടന്നിരുന്നു. എന്നാല്‍ അത് അവസാനിച്ചപ്പോള്‍ ഡിമാന്റ് കുറയുകയും അതനുസരിച്ച് വില താഴുകയുമായിരുന്നുവെന്ന് കണക്കാക്കപ്പെടുന്നു.
2007 ഒക്ടോബറിനു ശേഷം വീടുകളുടെ വിലയില്‍ 11.8 ശതമാനമാണ് ഇപ്പോള്‍ കുറഞ്ഞിരിക്കുന്നത്. 2008-09ലെ വീഴ്ചയ്ക്കുശേഷം രാജ്യത്തെ പ്രോപ്പര്‍ട്ടി വിപണി 2010 ഏപ്രിലില്‍ ഉയര്‍ന്നുവന്നിരുന്നു. പിന്നീടീസമയം വരെ വിലയില്‍ വലിയ വ്യത്യാസമില്ലാതെ തുടരുകയായിരുന്നു.ഒളിമ്പിക്സ് ആഗതമായിരിക്കെ വീടുവിപണി തിരിഞ്ഞു കൊത്തുമ്പോള്‍ കിട്ടുന്ന സൂചന ഒളിമ്പിക്സിനു ശേഷം എട്ടു വിപണി വീണ്ടും തകരുമെന്നതാണെന്ന് വിദഗ്ദര്‍ വിലയിരുത്തുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല