1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2012

വില തീരെ കുറഞ്ഞതിനാല്‍ വീട്ടുടമസ്ഥര്‍ വാടകക്കാര്‍ക്കായി വീട് ഒഴിഞ്ഞു കൊടുക്കുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വീട്ടുടമസ്ഥരുടെ സംഘടനയായ നാഷ്ണല്‍ ലാന്‍ഡ്‌ലോര്‍ഡ്‌ അസോസിയേഷന്‍ കണക്കുകള്‍ പ്രകാരം വില്‍ക്കാന്‍ സാധിക്കാതെ വാടകക്ക് കൊടുക്കുന്നവരുടെ എണ്ണം അഞ്ചു ശതമാനത്തില്‍ നിന്നും ഏഴു ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നാണ്. വീട് വാങ്ങി മറിച്ചു വില്‍ക്കാന്‍ സാധിക്കാതെ കുടുങ്ങിപ്പോയവരുടെ എണ്ണമാണ് ഇതില്‍ കൂടുതല്‍. ഇതേ രീതിയില്‍ വീട്ടുടമസ്ഥരായി മാറിയവരാണ് ഇന്ന് ബ്രിട്ടനില്‍ അധികവും.

ഭവനവില ഇത്രയും താഴ്ന്നിട്ടും ജനങ്ങള്‍ക്ക്‌ വീട് വേണ്ട എന്നവസ്ഥയാണ്. സാമ്പത്തികപ്രതിസന്ധിയില്‍ പെട്ടതിനു ശേഷം ബ്രിട്ടനിലെ വീടുകളുടെ സ്ഥിതി ഇത് തന്നെയാണ്. ഇതിനെ മറികടക്കുന്നതിന് സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നിലവില്‍ വരുതുന്നുണ്ടെങ്കിലും എത്ര കണ്ടു വിജയിക്കും എന്നതില്‍ പലര്‍ക്കും സംശയമുണ്ട്‌. കോര്‍പ്പറേറ്റ് ബാങ്ക് കണക്കുകള്‍ പ്രകാരം ഈ അടുത്ത് നടന്ന അഞ്ചില്‍ ഒരു ഭവന വ്യാപാരം തികച്ചും ആക്സ്മികമായിട്ടാണ് നടന്നത് എന്നാണു.

അതായത് മറിച്ചു നല്‍കുക എന്ന ലക്ഷ്യത്തോടെ ഉടമ വാങ്ങുന്ന വീടുകള്‍ വില്‍ക്കാനാകാതെ പെട്ട് പോകുകയായിരുന്നു. ഉയര്‍ന്നു വരുന്ന ദൈന്യം ദിന ചിലവുകള്‍ ഒരു പരിധി വരെ ജനങ്ങളെ ഇപ്പോഴും വാടകക്കാരായി തുടരുവാന്‍ നിര്‍ബന്ധിക്കയാണ്. മോര്‍ട്ട്ഗേജ് വായ്പകളിലൂടെ വീട് വാങ്ങിയവരും കുടുങ്ങിയിരിക്കയാണ്. ബാങ്കുകളുടെ മോര്‍ട്ട്ഗേജ് പദ്ധതികള്‍ കൃത്യമായി തീര്‍ക്കാന്‍ കഴിയാതെ പരുങ്ങുകയാണ് പലരും.

അഞ്ചു വര്ഷം വരെ വാടകക്ക് കഴിഞ്ഞവര്‍ക്ക് വീട് നല്‍കുന്ന പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്ത്‌ ഇറങ്ങിയതും ഈ വിപണിക്ക് യാതൊരു മാറ്റവും വരുത്തിയിട്ടില്ല. ഹാലിഫാക്സ് തുടങ്ങിയ ബാങ്കിംഗ് ഭീമന്മാര്‍ വീട് വാടകക്ക് കൊടുക്കുകയാണെങ്കില്‍ എടുത്ത മോര്‍ട്ട്ഗേജിനു പലിശ വര്‍ദ്ധിപ്പിക്കും. നാഷന്‍ വൈഡും ഇതേ രീതിയാണ് പിന്തുടരുന്നത്. 200,000 പൌണ്ട് വിലയുള്ളതിനു ഏകദേശം 3000 പൌണ്ടാണ് അധികമായി ഒരു വര്ഷം അടക്കേണ്ടി വരിക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.