സാമ്പത്തിക മാന്ദ്യ ഭീതിയെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം യുകെയിലെ മിക്ക മേഖലകളിലും മുരടിപ്പ് കണ്ടിരുന്നു. എന്നാല്‍ ഈ വര്‍ഷം ആദ്യത്തെ രണ്ടു മാസത്തെ കണക്കുകള്‍ ശുഭ സൂചനയാണ് നല്‍കുന്നത്. ബ്രിട്ടനിലെ വസ്തുവിപണിയിലാണ് പ്രതീക്ഷയ്ക്ക് വകയുള്ള ഉണര്‍വ്വ് കണ്ടു തുടങ്ങുന്നത്. കഴിഞ്ഞ വര്‍ഷം വീടുവില കുത്തനെ ഇടിഞ്ഞതും മറ്റും ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിക്ക് വിരാമമാകുന്നു എന്നാണ് പ്രതീക്ഷിരുന്നതില്‍ കൂടുതല്‍ വീടുവില ഉയര്‍ന്നത് വഴി ഉണ്ടായിരിക്കുന്നത്.
ഈ ഫെബ്രുവരിയില്‍ കരുതിയതിനേക്കാള്‍ അധികമായി ഗാര്‍ഹികവില ലണ്ടനില്‍ വര്‍ദ്ധിച്ചത് വിപണിയെ ഉഷാറാക്കിയിട്ടുണ്ട്. ബ്രിട്ടന്‍ സാമ്പത്തികം തിരിച്ചു വരവിന്റെ പാതയിലാണ് എന്നാണു ഇത് സൂചിപ്പിക്കുന്നത്. 0.6 ശതമാനം വില വര്‍ദ്ധനവാണ് കഴിഞ്ഞ മാസം ഈ വിപണിയില്‍ മാറ്റം ഉണ്ടാക്കിയത്. ഇതിനു മുന്‍പ് 2010 ലാണ് ഇതിനേക്കാള്‍ മികച്ച കുതിച്ചു ചാട്ടം ഈ വിപണിയില്‍ ഉണ്ടായത്. 0.9 ശതമാനം ആണ് അന്ന് ഉണ്ടായ വര്‍ദ്ധനവ്.
എന്നാല്‍ അതിനു ശേഷം ജനുവരിയില്‍ വില അത്ഭുതാവഹമായി താഴുകയായിരുന്നു. സാമ്പത്തിക വിദഗ്ദരുടെ കണക്കുകള്‍പ്രകാരം ഈ മാസം 0.2 ശതമാനം വര്‍ദ്ധനവ് ഉണ്ടാകുമെന്നും ഈ വര്‍ഷം മൊത്തം 0.4 ശതമാനം വീടുകളുടെ വിലയില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ഇവര്‍ കരുതുന്നു. ഇതേ രീതിയില്‍ തന്നെ ഈ വിപണി തുടരേണ്ടത് ബ്രിട്ടനെ സംബന്ധിച്ച് വളരെ അത്യാവശ്യമാണ്.
ചീഫ് എക്നോമിസ്റ്റ് ആയ റോബര്‍ട്ട് ഗാര്‍ഡനര്‍ പറയുന്നതും മറ്റൊന്നല്ല. ഇപ്പോഴുള്ള അവസ്ഥ കുറച്ചു നാളുകള്‍ക്കു കൂടെ തുടര്‍ന്നേ പറ്റൂ. ബ്രിട്ടനിലെ സാമ്പത്തിക പ്രതിസന്ധി ഈ വിപണിയെ ഒട്ടൊന്നുമല്ല പിടിച്ചു കുലുക്കിയത്. ഒരു സമയത്ത് ഇനി അടുത്തൊന്നും ഈ വിപണി ഉയര്ത്തെഴുന്നെല്‍ക്കില്ല എന്ന് കരുതിയിരുന്നവരും കുറവായിരുന്നില്ല. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് ഇപ്പോഴുള്ള ഈ വില വര്‍ദ്ധന. ഈ മാര്‍ച്ചില്‍ കാലഹരണപ്പെടുന്ന ഭൂമി ഇടപാടുകളില്‍ ആദ്യ വിലപനക്കാര്‍ക്ക് ഒഴിവാക്കിയ സ്റ്റാമ്പ് നികുതിയാകാം ഇതിനു കാരണം എന്ന് കരുതപ്പെടുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല