ഒക്ടോബര്‍ മുതല്‍ വീടുവിലയില്‍ വര്‍ദ്ധനവ്. രണ്ടായിരം പൗണ്ടാണ് ഈമാസം ബ്രിട്ടനിലെ വീടുകള്‍ക്ക് ഉയര്‍ന്നത്. ഇതോടെ ബ്രിട്ടനിലെ ഒരു ശരാശരി വീടിന്റെ വില 163,311 പൗണ്ട് ആയി. ദിനംപ്രതി 62 പൗണ്ട് വീതം വീടുകള്‍ക്ക് വര്‍ദ്ധിക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ കണക്കാക്കപ്പെടുന്നത്. 2010ല്‍ രേഖപ്പെടുത്തിയ വില വര്‍ദ്ധന നിരക്കിനേക്കാള്‍ കൂടുതലാണ് ഇത്. വീടുകളുടെ പ്രതിമാസം 0.1 ശതമാനം വീതം കൂടുമെന്നും വാര്‍ഷിക വര്‍ദ്ധനവ് 2.3 ശതമാനം കുറഞ്ഞു നില്‍ക്കുമെന്നും നേരത്തെ വിപണി നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. ഹാലിഫാക്സ് പറയുന്നതനുസരിച്ച് വിപണി ഈ വര്‍ഷം സമ്മിശ്ര രീതിയിലാണ് മുന്നേറിയത്.
അഞ്ചുമാസം ഉയര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ നാല് മാസം ഇടിവും ഒരു മാസം സന്തുലിതമായും നിലനിന്നു. 2010 അവസാനത്തെ കണക്കുകളുമായി പരിശോധിക്കുമ്പോള്‍ ഇപ്പോള്‍ ഏതാണ്ട് സന്തുലിതമായ അവസ്ഥയാണ് ഉള്ളത്. മോശം സാമ്പത്തിക കാലാവസ്ഥയുടെ സാഹചര്യത്തില്‍ പലിശ നിരക്ക് ഇടിയുന്നത് വീടിന്റെ വില കൂടാന്‍ കാരണമായിട്ടുണ്ട്. എന്നാല്‍ വരുംമാസങ്ങളില്‍ വീടുകളുടെ വില ഇനിയും കുറയുമെന്നാണ് ചില സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സാമ്പത്തിക മാന്ദ്യം വരുംമാസങ്ങളില്‍ അതിരൂക്ഷമാകുമെന്ന നിഗമനത്തിലാണ് ഇത്.
താമസത്തിനപ്പുറം ദീര്ഘകാലനിക്ഷേപമായി വീടിനെ ഇനിയും കണക്കാക്കാമെന്ന് ശുഭാപ്തി വിശ്വാസം നല്കുന്ന വിപണി നിരീക്ഷകരും കുറവല്ല. മാര്‍ഷ് ആന്‍ഡ് പാര്‍സണ്‍സ് എന്ന എസ്റ്റേറ്റ് ഏജന്‍സിയുടെ സി ഇ ഒ ആയ പീറ്റര്‍ റോളിംഗ്സ് അത്തരത്തിലൊരാളാണ്. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ വീടുകളുടെ വില എഴുപത്തിയഞ്ച് ശതമാനം വരെ വര്‍ദ്ധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല