സാമ്പത്തിക പ്രതിസന്ധി അരങ്ങു വാഴാന്‍ തുടങ്ങിയപ്പോള്‍ തുടങ്ങിയതാണ് യുകെയിലെ വസ്തു വിപണിയിലെയും പ്രതിസന്ധി. ഇതിന്റെ പ്രതിഫലംമെന്നോളം 2012 ആകുമ്പോള്‍ ബ്രിട്ടനിലെ വീട് വില്‍പ്പന കഴിഞ്ഞ മുപതു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തുമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന കണക്കുകള്‍ നല്‍കുന്ന സൂചന.
ദ കൌണ്‍സില്‍ ഓഫ് മോര്‍ട്ട്ഗേജ് ലെന്‍ഡേര്‍സ് പറയുന്നത് വരും വര്‍ഷം വെറും 825,000 വീടുകള്‍ മാത്രമേ യുകെയിലെ വസ്തു വിപണിയില്‍ നിന്നും വിലക്കപ്പെടുകയുള്ളൂ എന്നാണു. തൊഴിലില്ലായ്മ നിരക്കില് ഉണ്ടായ വര്‍ദ്ധനവും അമിത ചിലവും നല്‍കുന്ന സൂചനയും ഇതാണ് എന്നാണു സിഎംഎല്‍ ചീഫ് എകൊനോമിസ്റ്റ് ബോബ് പാനലും പറയുന്നത്.
അദ്ദേഹം പറയുന്നു : ‘രാജ്യത്തിന്റെ സാമ്പത്തിക മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇടിച്ചിലും വസ്തു വിപണിയിലെ ചാഞ്ചാട്ടവും ഹോസിംഗ് ആന്‍ഡ് മോര്‍ട്ട്ഗേജ് മാര്‍ക്കറ്റിനെ പിന്നോട്ട് വലിച്ചിട്ടുണ്ട്. വരും വര്ഷം വിപണിയില്‍ ഇതിന്റെ മാറ്റങ്ങള്‍ വന്‍തോതില്‍ പ്രകടമാകുന്നതാണ്.’ അതേസമയം ബ്രിട്ടണില്‍ വാനോളം ഉയര്‍ന്ന പലിശ നിറയ്ക്കും വേണ്ടത്ര വരുമാനം ഇല്ലാത്തതും മൂലം വീട് നഷ്ടമാകുന്ന ആളുകളുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല