സ്വന്തം ലേഖകന്‍: ഭര്‍ത്താവ് ഏതുനേരവും പോണ്‍ സൈറ്റുകള്‍ക്കു മുന്നില്‍, സൈറ്റുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ കോടതിയില്‍. 55 കാരനായ തന്റെ ഭര്‍ത്താവ് പോണ്‍ സൈറ്റുകള്‍ക്ക് അടിമയായതിനാല്‍ കുടുംബജീവിതം തകരുന്നുവെന്ന് ചൂണ്ടിക്കാട്ടി സാമൂഹിക പ്രവര്‍ത്തകകൂടിയായ വീട്ടമ്മ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതിക്കു മുന്നിലെത്തിയത്.
30 വര്‍ഷം സന്തോഷകരമായ കുടുംബജീവിതം നയിച്ച സ്ത്രീയാണ് താന്‍. അടുത്തകാലത്തായാണ് ഭര്‍ത്താവ് ഇത്തരം സൈറ്റുകള്‍ കാണാന്‍ തുടങ്ങിയത്. ഇപ്പോള്‍ അദ്ദേഹം വിലപ്പെട്ട സമയം മുഴുവന്‍ അതിന് പാഴാക്കുകയാണ്. ഇത് രണ്ട് മക്കളടങ്ങുന്ന തന്റെ കുടുംബത്തെ ദോഷകരമായി ബാധിച്ചതായും ഹരജിയില്‍ പറഞ്ഞു.
സാമൂഹിക പ്രവര്‍ത്തനത്തിനിടെ ലൈംഗിക വെബ്‌സൈറ്റുകളില്‍ ആസക്തരായി ജീവിതം തകര്‍ന്ന പലരെയും കണ്ടുമുട്ടിയിട്ടുണ്ട്. ലൈംഗിക ചിത്രീകരണമുള്ള നിരവധി വെബ്‌സൈറ്റുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. എളുപ്പത്തിലും സൗജന്യമായും ലഭിക്കുന്ന രതിവൈകൃത ദൃശ്യങ്ങള്‍ രാജ്യത്തെ കുടുംബമൂല്യങ്ങളില്‍ വന്‍ തകര്‍ച്ച സൃഷ്ടിക്കുകയാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
പോണ്‍ സൈറ്റുകള്‍ക്ക് അടിമകളായവരില്‍ എല്ലാ പ്രായക്കാരുമുണ്ട്. തന്റെ ഭര്‍ത്താവ് 2015 മുതലാണ് ഇത്തരം സൈറ്റുകള്‍ കാണാന്‍ തുടങ്ങിയത്. അദ്ദേഹം ഇപ്പോഴതിന്റെ ഇരയാണ്. കുട്ടികളെയടക്കം ഇത്തരം സൈറ്റുകള്‍ വഴിതെറ്റിക്കുമെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ടെന്നും ഹര്‍ജിയില്‍ വീട്ടമ്മ വ്യക്തമാക്കുന്നു.
നേരത്തേ കുട്ടികളുടെ പോണ്‍ ഐറ്റുകള്‍ നിരോധിക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. സൈറ്റുകളുടെ നിരോധനത്തിന് സാങ്കേതിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത് ഉത്തരവ് നടപ്പാക്കാതിരിക്കാനുള്ള ന്യായമാകരുതെന്ന് കോടതി ശാസിക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല