1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 21, 2024

സ്വന്തം ലേഖകൻ: കോവിഡിന് ശേഷം വീട്ടു വാടകയില്‍ വര്‍ദ്ധനവ് ഉണ്ടായതിന്റെ പ്രധാന കാരണം വര്‍ദ്ധിച്ചു വരുന്ന കുടിയേറ്റമാണെന്ന് പുതിയ വിശകലന റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ദ്ധിച്ച കുടിയേറ്റം 4,30,000 ഓളം അധിക വാടക വീടുകളുടെ ആവശ്യകത ഉയര്‍ത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, വാടക വീടുകള്‍ക്കുള്ള ആവശ്യകത ഇത്രകണ്ട് വര്‍ദ്ധിച്ചില്ലായിരുന്നെങ്കില്‍ കൊടുക്കേണ്ടി വരുമായിരുന്ന വാടകയുടെ 11 ശതമാനത്തോളം അധിക വാടക ഇപ്പോള്‍ നല്‍കേണ്ടി വരുന്നതായും കാപിറ്റല്‍ ഇക്കണോമിക്സ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

സാധരണയായി വേതന വര്‍ദ്ധനവിനൊപ്പം വാടകയും ഉയരുമെങ്കിലും, ആടുത്ത കാലത്തായി വേതന വര്‍ദ്ധനവിനേക്കാള്‍ കൂടിയ നിരക്കില്‍ വാടക കുതിച്ചുയരുന്നതാണ് ദൃശ്യമാകുന്നത്. ഇത് പലര്‍ക്കും വാടക താങ്ങാനാകാത്ത സാഹചര്യം ഉണ്ടാക്കിയിട്ടുമുണ്ട്. 2021 പകുതിക്കും ഈ വര്‍ഷം ആദ്യത്തിനും ഇടയില്‍ വാടകയില്‍ ശരാശരി 30 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതിനു മുന്‍പ് സമാന കാലയളാവില്‍ ഉണ്ടായതിനേക്കാള്‍ 17 ശതമാനം അധികാമാണിത്.

ഇതിനു തികച്ചും വിരുദ്ധമായി ഇതേ കാലയളവില്‍ ഉണ്ടായത് 26 ശതമാാനം വേതന വര്‍ദ്ധനവ് മാത്രമായിരുന്നു. ഇതിനു മുന്‍പുള്ള സമാനാമായ കലയളവില്‍ വേതന വര്‍ദ്ധനവ് 27 ശതമാനമായിരുന്നു എന്നതും ശ്രദ്ധേയമാണ്. സൂപ്ലയില്‍ നിന്നുള്ള കണക്കാണിത്. വേതന്അവും വാടകയും തമ്മിലുള്ള സാധാരണ അനുപാതം പരിഗണിച്ചാല്‍ വടകയില്‍ 17 ശതമാനത്തിന്റെ അധിക വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട് എന്നാണ് കാപിറ്റ ഇക്കണോമിക്സിലെ ആന്‍ഡ്രൂ വിഷാര്‍ട്ട് പറയുന്നത്.

ആതിന് പ്രധാന കാരണം കുടിയേറ്റ നിരക്കിലുണ്ടായ വര്‍ദ്ധനവാണെന്നും അദ്ദേഹം ടെലെഗ്രാഫ് പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. വാടക വര്‍ദ്ധനയുടെ 30 ശതമാനവും ഇതുമൂലം സംഭവിച്ചാതാണെന്നും അദ്ദേഹം പറയുന്നു. 2021 ല്‍ 4,67,000 ഉണ്ടായിരുന്ന നെറ്റ് ഇമിഗ്രേഷന്‍ 2022 ല്‍ 7,45,000 ആയി ഉയര്‍ന്നിരുന്നു. 2023 ജൂണ്‍ വരെയുള്ള ഒരു വര്‍ഷക്കാലത്തില്‍ ഇത് 6,72,000 ആയി കുറഞ്ഞിട്ടുണ്ട് എന്നിരുന്നാലും കോവിഡിന് മുന്‍പത്തെ കാലത്തെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ്. 2019 ലെ നെറ്റ് ഇമിഗ്രേഷന്‍ 1,84,000 ആയിരുന്നു.

2021 മധ്യം മുതല്‍ 2023 ജൂണ്‍ വരെയുള്ള രണ്ട് വര്‍ഷക്കാലയളവില്‍ 4,30,000 പേരായിരുന്നു അധികമായി സ്വകാര്യ മേഖലയില്‍ വാടക വീടുകള്‍ അന്വേഷിച്ചിരുന്നതെന്നും വിഷാാര്‍ട്ട് പറയുന്നു. 49 ലക്ഷം വീടുകളാണ് രാജ്യത്തുള്ളത്. അധികമായി വീടുകള്‍ അന്വേഷിക്കുന്നവരുടെ കണകണക്കുകള്‍ സൂചിപ്പിക്കുന്നത്, വാടക വീടുകളുടെ ആവശയകത 2021 പകുതി മുതല്‍ 2023 ജൂണ്‍ വരെയുള്ള കാലയളവില്‍ 9 ശതമാനത്തിനടുത്ത് വര്‍ദ്ധിച്ചു എന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇത് വാടക വര്‍ദ്ധിക്കുന്നതിന് വലിയൊരു പരിധി വരെ ഇടയായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.