1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 25, 2022

സ്വന്തം ലേഖകൻ: ഹൂതികളുടെ തടവില്‍ നിന്ന് മലയാളികൾ ഉൾപ്പടെയുള്ള 14 പേരെ മോചിപ്പിക്കുന്നതില്‍ നിര്‍ണായകമായത് ഒമാന്റെ ഇടപെടല്‍. കഴിഞ്ഞ ദിവസം മോചിതരായ ഏഴ് പേരും ഇന്ത്യക്കാരാണ്. ഫിലിപ്പൈന്‍സ്, ബ്രിട്ടന്‍, എത്യോപ്യ, മ്യാന്മാര്‍, ഇന്തോനേഷ്യ, എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മോചിതരാക്കപ്പെട്ട മറ്റുള്ളവർ. മൂന്ന് മലയാളികൾ ഉൾപ്പടെ ഏഴ് ഇന്ത്യക്കാരാണ് യെമനില്‍ ഹൂതി വിമതരുടെ തടവിലുണ്ടായിരുന്നത്.

ഇവരെ മോചിപ്പിക്കുന്നതിനായി ഒമാന്‍ നടത്തിയ മധ്യസ്ഥ ശ്രമങ്ങള്‍ ഫലം കണ്ടെതിന്റെ ഭാഗമായി ആണ് ഇവരുടേ മോചനം നടന്നത്. ഒമാന്‍ വിദേശകാര്യ മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. പ്രശ്നത്തിൽ ഇടപ്പെട്ടത് തടവിലാക്കപ്പെട്ട രാജ്യക്കാരുടെ സർക്കാറിന്റെ ആവശ്യപ്രകാരം ആയിരുന്നു എന്ന് പ്രശ്‍നത്തില്‍ ഇടപെട്ട ഒമാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്‍താവനയില്‍ പറയുന്നു. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദേശപ്രകാരം, യെമന്‍ തലസ്ഥാനമായ സന്‍ആയിലെ അധികൃതരുമായി ഒമാന്‍ വിദേശകാര്യ മന്ത്രാലയം ചര്‍ച്ച നടത്തി.

കാര്യങ്ങൾ സംസാരിച്ച് കഴിഞ്ഞ ശേഷം സൗദി അറേബ്യയുമായി ബന്ധപ്പെട്ട രേഖകള്‍ ശരിയാക്കി 14 പേരെയും മോചിപ്പിക്കുകയായിരുന്നു. മോചിപ്പിച്ചവരെ ഒമാന്‍ റോയല്‍ എയര്‍ ഫോഴ്‍സിന്റെ വിമാനത്തില്‍ ആണ് ഇവരെ മസ്‍കത്തിലെത്തിച്ചതെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവിടെ നിന്നായിരിക്കും ഒമാൻ മോചിപ്പിച്ചവരെ അവരുടെ രാജ്യത്തേക്ക് എത്തിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.