1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 1, 2012

ബ്രിട്ടണിലേക്കുള്ള കുടിയേറ്റം തുടങ്ങുന്നതെങ്ങനെയാണെന്ന് എല്ലാവര്‍ക്കുമറിയാം. ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന രാജ്യങ്ങളിലൊന്നായിരുന്നു ബ്രിട്ടണ്‍. ജോലിക്ക് നല്ല വേതനം കൊടുക്കുന്ന രാജ്യങ്ങളിലൊന്ന്. മണിക്കൂറിന് പോക്കറ്റിലാകുന്ന പൗണ്ടുകള്‍ നമ്മുടെ നാട്ടിലെത്തിച്ചാല്‍ കുറച്ചുകാലംകൊണ്ട് നമ്മുക്ക് സമ്പന്നരാകാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ മാറിയിരിക്കുകയാണ്. ഇപ്പോള്‍ കുടിയേറ്റക്കാരെ അങ്ങനെയങ്ങ് ജോലിക്കെടുക്കുന്നില്ല. എടുക്കുന്നവര്‍ക്ക് സാധാരണ ലഭിച്ചുവന്നിരുന്ന വേതനം കിട്ടുന്നില്ല. അങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങളാണ്. എന്തായാലും ബ്രിട്ടണ്‍ പഴയതുപോലെയുള്ള രാജ്യമല്ല.

അപ്പോഴാണ് പുതിയ റിപ്പോര്‍ട്ട് വരുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ശമ്പളം കൊടുക്കുന്ന രാജ്യങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. കുറച്ച് നാളുകള്‍ക്ക് മുമ്പ് സമ്പന്നരാജ്യങ്ങളുടെ പട്ടികയില്‍ ബ്രസീല്‍പോലും ബ്രട്ടണെ കവച്ചുവെച്ചിരുന്നു. എന്നാല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ ശമ്പളം കൊടുക്കുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ബ്രിട്ടണ്‍ ഇപ്പോഴും ആദ്യ അഞ്ച് സ്ഥാനങ്ങളിലുണ്ട്. സമ്പന്നരാജ്യങ്ങളുടെ പട്ടികയില്‍ ബ്രിട്ടണെക്കാള്‍ മുമ്പിലുള്ള പല രാജ്യങ്ങളും ശമ്പളത്തിന്റെ കാര്യത്തില്‍ ബ്രിട്ടണെക്കാള്‍ പിറകിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ ഏറ്റവും കൂടുതല്‍ ശമ്പളം കൊടുക്കുന്ന രാജ്യങ്ങളിലൊന്ന് ലക്സംബര്‍ഗ്ഗാണ്. തൊട്ടുപുറകില്‍ നോര്‍വ്വെയാണ്. പിന്നെ ഓസ്ട്രിയ അതിനുംപുറകില്‍ നമ്മുടെ സ്വന്തം അമേരിക്ക. അതിന്റെയും പിന്നിലാണ് ബ്രിട്ടണ്‍ വരുന്നത്. ശരാശരി ശമ്പളത്തെ ഡോളറില്‍ കണക്കാക്കിയില്‍ ലക്സംബര്‍ഗ്ഗില്‍ 4089 ഡോളറും നോര്‍വ്വേയില്‍ 3678 ഡോളറുമാണ് ശരാശരി ശമ്പളം. ഓസ്ട്രീയ 3437 ഡോളര്‍ ശമ്പളം കൊടുക്കുന്നുണ്ട്. അമേരിക്ക 3263 ഡോളറാണ് കൊടുക്കുന്നത്. എന്നാല്‍ ബ്രിട്ടണില്‍ ഇപ്പോഴും, കടുത്ത സാമ്പത്തികമാന്ദ്യം വേട്ടയാടുമ്പോഴും 3065 ഡോളര്‍ ശരാശരി ശമ്പളം കൊടുക്കുന്നുണ്ട്.

സമ്പന്നരാജ്യങ്ങളുടെ പട്ടികയില്‍ ഏഴാം സ്ഥാനത്തുള്ള ബ്രസീല്‍ ശമ്പളം കൊടുക്കുന്ന രാജ്യങ്ങളുടെ കാര്യത്തില്‍ അമ്പത്തിയൊന്നാം സ്ഥാനത്താണ് വരുന്നത്. ബ്രിട്ടണ്‍ കഴിഞ്ഞാല്‍ തൊട്ടുപുറകില്‍ വരുന്നത് ബെല്‍ജിയം, സ്വീഡന്‍, അയര്‍ലണ്ട് എന്നീ രാജ്യങ്ങളാണ്. കടുത്ത സാമ്പത്തികമാന്ദ്യം അനുവഭിക്കുന്ന അയര്‍ലണ്ട് ഇപ്പോഴും ശമ്പളക്കാര്യത്തില്‍ പിശുക്കൊന്നും കാണിക്കുന്നില്ല. 2997 ഡോളറാണ് അയര്‍ലണ്ടിലെ ശരാശരി ശമ്പളം. അതേസമയം യൂറോപ്പിലെ സമ്പന്നരാജ്യങ്ങളായ ഫ്രാന്‍സിനെക്കാളും ജര്‍മ്മനിക്കാളും മുമ്പിലാണ് ബ്രിട്ടണ്‍ എന്നതാണ് സത്യം.

എഴുപത്തിരണ്ട് രാജ്യങ്ങളിലെ ശമ്പളനിരക്കുകള്‍ പരിശോധിച്ചശേഷമാണ് ബിബിസി ഈ കണക്കില്‍ എത്തിയിരിക്കുന്നത്. ലോകത്തിലെ ശരാശരി ശമ്പളമെന്ന് പറയുന്നത് 1480 ഡോളറാണ്. ഇനി ഇന്ത്യ എത്രാം സ്ഥാനത്താണ് എന്നറിയേണ്ടേ? കേവലം 295 ഡോളര്‍ മാത്രം ശമ്പളം കൊടുക്കുന്ന ഇന്ത്യ അറുപത്തിയൊന്‍പതാം സ്ഥാനത്താണ് എത്തിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.