ഫേസ്ബുക്കിനെക്കുറിച്ച് പറയുമ്പോള്‍ കാര്യം സോഷ്യല്‍ മീഡിയ ആണ്. നല്ല ഗംഭീര സംഭവമാണ്. എന്നാല്‍ ഈ പറയുന്നതിനെക്കാളുമൊക്കെ ആള് ഒരോല്പം പ്രശ്നക്കാരനാണ്. അത് ഏത് തരത്തിലാണ് എന്ന് ചോദിച്ചാല്‍ ഉത്തരം വളരെ ലളിതമാണ്. നിങ്ങളുടെ സമയവും പണവും ചെലവാകുന്നിനെക്കുറിച്ച് മാത്രം ആലോചിച്ചാല്‍ മതി. നിങ്ങള്‍ ഒരു പോസ്റ്റ് ഇട്ടുകഴിഞ്ഞാല്‍ എത്രനേരമാണ് അതിന് ലൈക്ക് വീഴുന്നുണ്ടോ എന്ന് നോക്കി കാത്തിരിക്കുന്നത്. അതിനൊരു കമന്റ് കിട്ടുന്നുണ്ടോ എന്നറിയാന്‍ നിങ്ങള്‍ എത്രനേരം വേണമെങ്കിലും കാത്തിരിക്കും.
ഇതെല്ലാം പേഴ്സ് കാലിയാക്കുന്ന സംഭവമാണ് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ലല്ലോ. നിങ്ങള്‍ ഇരിക്കുന്ന് കഫേയിലോ വല്ലതുമാണെങ്കില്‍ പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നു. കാരണം എത്ര സമയം ഇരുന്നാലാണ് നിങ്ങളുടെ സ്റ്റേറ്റസിന് ഒരു ലൈക്കോ കമന്റോ കിട്ടുന്നത്. ഫേസ്ബുക്കിനെക്കുറിച്ചുള്ള സമീപാകല പഠനങ്ങളാണ് ഇതിലേക്ക് വെളിച്ചം ചൂണ്ടിയിരിക്കുന്നത്.
കൂട്ടുകാരിലും മറ്റും പ്രചോദനമുണ്ടാക്കാന്‍ എത്രനേരമാണ് നിങ്ങള്‍ ഫേസ്ബുക്കില്‍ ചെലഴിക്കുന്നത് എന്നതിനെ ആശ്രയിച്ചാണ് കാര്യങ്ങള്‍ ഇരിക്കുന്നത്. നല്ലരീതിയില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കണമെങ്കില്‍ ഒരുപാട് സമയം ഇരിക്കേണ്ടിവരും. അതിനനുസരിച്ച് പണവും ചെലവാകും. ഇനി ഇതൊക്കെ മാറ്റിവെച്ചാല്‍ മറ്റൊരു പ്രശ്നവും പുതിയതായി ഉയര്‍ന്നുവരുന്നുണ്ട്.
അത് ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങുമായി ബന്ധപ്പെട്ടാണ്. നിങ്ങള്‍ ഒരു ഓണ്‍ലൈനായി ഒരു സാധനം വാങ്ങാന്‍ തീരുമാനിച്ചിട്ട് വാങ്ങിയെന്ന് കരുതുക. നിങ്ങളത് തീര്‍ച്ചയായും ഫേസ്ബുക്കിലോ എവിടയെങ്കിലുമോ ഷെയര്‍ ചെയ്യാന്‍ സാധ്യതയുണ്ട്. അത് നിങ്ങളുടെ സുഹൃത്തുക്കള്‍ കാണുമെന്ന കാര്യത്തില്‍ സംശയമില്ലല്ലോ. അതുപിന്നെ ചെയിന്‍ മാര്ക്കറ്റിംങ്ങായി പോകും.
ഓണ്‍ലൈന്‍ വ്യാപാരമെന്ന് പറയുന്നത് വലിയരീതിയില്‍ ഫേസ്ബുക്കും മറ്റ് സോഷ്യല്‍ മീഡിയായുമൊക്കെയായി ബന്ധപ്പെട്ട് കിടക്കുന്നു. നിങ്ങള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുന്ന ഇത്തരത്തിലുള്ള ലിങ്കുകള്‍ വഴി ഓരോ സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന നിങ്ങളുടെ കൂട്ടുകാരുടെ എണ്ണം വളരെ വലുതാണ്. അതുകൊണ്ട് സാധനങ്ങള്‍ ഓണ്‍ലൈനായി വാങ്ങുമ്പോള്‍ അത് ഒരുകാരണവശാലും ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യാതെ നോക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല